തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ മാറിവരുന്ന രീതികള്‍ക്കനുസരിച്ച് പുതിയ സാങ്കേതികവിദ്യകള്‍ കര്‍ഷകരെയും പരിശീലിപ്പിക്കണമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പും വെള്ളനാട് മിത്രനികേതന്‍ കൃഷി വിജ്ഞാന കേന്ദ്രവും സംയുക്താമയി സംഘടിപ്പിച്ച പ്രതീക്ഷ 2013 എന്ന സാങ്കേതികവിദ്യാവാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിലവാരമുളള കാര്‍ഷികഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കണം. ഉപയോഗപ്പെടുത്താതെ കിടക്കുന്ന സ്ഥലങ്ങളിലേയ്ക്കും കൂടി കൃഷി വ്യാപിപ്പിച്ച് ആദായകരമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍കര്‍ക്ക് കൃഷിയോടുളള ആമുഖ്യം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മികച്ച കര്‍ഷകശാസ്ത്രഞ്ജരെയും കര്‍ഷകരെയും അദ്ദേഹം പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. തുടര്‍ന്ന് പുതുതലമുറയിലെ കീടനാശിനികളും ജൈവകീടനിയന്ത്രണമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ മുഖാമുഖം നടന്നു.
കര്‍ഷകര്‍ക്ക് നൂതനസാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായുളള എക്‌സിബിഷന്റെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നവംബര്‍ 13 ന് അവസാനിക്കും.
മിത്രനികേതന്‍ ഡയറക്ടര്‍ കെ. വിശ്വനാഥന്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് എക്‌സറ്റന്‍ഷന്‍ കെ.കെ.ചന്ദ്രന്‍,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ്ജ്, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു,പ്ലാനിംഗ് ബോര്‍ഡ് ചീഫ് അഗ്രി ഡോ.പി. രാജശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post