തിരുവനന്തപുരം: കേരളപ്പിറവിയുടെ 57-ാം പിറന്നാള്‍ നിയമസഭയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. നിയമസഭയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പാര്‍ലമെന്ററി പാഠശാലയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിനു രാവിലെ 10ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും പാര്‍ലമെന്ററി പഠന- പരിശീലനകേന്ദ്രം നിലവിലില്ല. നൂതനമായ ഈ പഠനകേന്ദ്രത്തില്‍ പാര്‍ലമെന്ററി വിഷയങ്ങളെക്കുറിച്ചുള്ള പഠനവും ചര്‍ച്ചയും സംവാദങ്ങളും നടക്കും. പൊതുജനങ്ങള്‍ക്കായി പാര്‍ലമെന്ററി വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും സംഘടിപ്പിക്കുന്നുണ്ട്. നിയമ നിര്‍മാണ സഭയുടെ ശതോത്തര രജത ജൂബിലി ആഘോഷ വേളയിലാണ് കേരളപ്പിറവി ദിനാഘോഷം നടക്കുന്നത്.
Discussion about this post