പത്തനംതിട്ട: ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്ക്കുകയെന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.രണ്ടാം ഘട്ട ജനസമ്പര്‍ക്ക പരിപാടിയുടെ നാലാമത്തെ വേദിയായ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുന്നതിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.ജനസമ്പര്‍ക്ക പരിപാടി വഴി പരാതിക്കാരില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ കൂടി ഉപയോഗപ്പെടുത്തി ജനോപകാരപ്രദമായ നടപടികള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് വേഗത്തില്‍ കാര്യക്ഷമമായ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.എന്നാല്‍ നിലവിലെ ചില ചട്ടങ്ങളും നിയമങ്ങളും ഇതിനു വിഘാതമായി നില്‍ക്കുന്നുണ്ട്. ഇതില്‍ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ജനവിരുദ്ധമായ അത്തരം ചട്ടങ്ങളും നിയമങ്ങളും മാറ്റാതെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല.ജനങ്ങള്‍ക്ക് അവകാശപ്പെട്ടത് ചെയ്തുകൊടുക്കാന്‍ നിലവിലെ ചട്ടങ്ങളും നിയമങ്ങളും അവസരമില്ലാതാക്കുന്നിടത്താണ് ജസമ്പര്‍ക്ക പരിപാടിയുടെ പ്രാധാന്യം. മുന്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പിന്നീട് നടത്തിയ റിവ്യുവിന്റെ അടിസ്ഥാനത്തില്‍ 45 ഉത്തരവുകള്‍ ഇറക്കിയിരുന്നു.അത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളും സര്‍ക്കാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന കൂട്ടായ്മയാണ് ജനസമ്പര്‍ക്ക പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകെ 4903 അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ 454 പേരെ നേരില്‍ കണ്ട് പരാതികള്‍ പരിശോധിച്ച് പരിഹരിക്കും.ആകെയുള്ള പരാതികളെ രണ്ടായി തിരിച്ചിട്ടുണ്ട്.ആദ്യത്തേതില്‍ കൂടുതല്‍ പരിശോധ വേണ്ടതും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകേണ്ടതുമായ കാര്യത്തില്‍ പരാതിക്കാരെ വിവരം അറിയിച്ചിട്ടുണ്ട്.ഒരു വിധത്തിലും സര്‍ക്കാരിന് പരിഹരിക്കാനാവാത്ത പരിധിയിലുള്ള രണ്ടാമത്തെ തരത്തിലുള്ള അപേക്ഷകളുടെ സ്ഥിതി പരാതിക്കാരെ നേരില്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ അവരില്‍ നിന്നും നേരിട്ടു മനസിലാക്കി പരിഹാരം നല്‍കുന്നതിനും ചുവപ്പു നാടകളഴിച്ച് ജനക്ഷേമ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്‍ പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനിടെ പല തരത്തിലും മുഖ്യമന്ത്രിയെ തളര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ തകര്‍ക്കാര്‍ കഴിയില്ലെന്ന് ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തിയ റവ്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ.സുരേഷ്കുമാര്‍, ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, വിവിധ ജപ്രതിനിധികള്‍ മുതലായവര്‍ പങ്കെടുത്തു.
Discussion about this post