വാഷിംങ്ടണ്‍: സുഡാന്‍ പൗരനും, ഉസാമ ബിന്‍ലാദിന്റെ മുന്‍ ഡ്രൈവറുമായ ഇബ്രാഹിം അഹമദ് മുഹമ്മദ് അല്‍ ക്വാസി അല്‍ഖ്വാഇദയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി കുറ്റസമ്മതം നടത്തി. 2001 സെപ്റ്റംബര്‍ 11 യു.എസിലെ ലോക വ്യാപാര സമുച്ചയത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ക്യൂബയില്‍ ഗ്വാണ്ടനമോ തടവറയിലെ പ്രത്യേക സൈനിക കമ്മീഷനു മുന്‍പാകെ ഇയാള്‍ വെളിപ്പെടുത്തി.
1996 മുതല്‍ 2001 വരെയാണ് ഇബ്രാഹിം ലാദിന്റെ ഡ്രൈവറായിരുന്നത്. 2001 ഡിസംബറിലാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. ആഗസ്റ്റ് ഒന്‍പതിന് ഇയാളുടെ ശിക്ഷ വിധിക്കും. അതു വരെ ഗ്വാണ്ടനമോ തടവറയില്‍ തന്നെയാണ് ഇയാള്‍ കഴിയുക. സൈനിക കമീഷന്‍ വിചാരണ ചെയ്യുന്ന നാലാമത്തെ ആളാണ് ഇ്രബാഹിം. കമീഷനു മുന്‍പാകെ കുറ്റസമ്മതം നടത്തുന്ന രണ്ടാമത്തെയാളും.
Discussion about this post