പദ്മരാഗ-ശിലാദര്‍ശ-പരിഭാവി-കപോല-ഭുഃ നവ-വിദ്രുമ-ബിംബ-ശ്രീ-ന്യക്കാരി-ദശനച്ഛദാ (ശില-ആദര്‍ശ) ചെമന്ന പദ്മരാഗക്കല്‍ക്കണ്ണാടിയെ വെല്ലുന്ന കവിള്‍ത്തടങ്ങളാണു ദേവിയുടേത്. ആദര്‍ശം=കണ്ണാടി. പരിഭാവി=പരിഭവിപ്പിക്കുന്ന (വെല്ലുന്നതു മൂലം). കപോലഭൂവ്=കവിള്‍പ്രദേശം. ദേവിയുടെ ചുണ്ടുകള്‍ പുത്തന്‍ പവിഴത്തിന്റെയും തൊണ്ടിപ്പഴത്തിന്റെയും ഐശ്വര്യത്തെ കീഴിലാക്കുന്നു. ദശനച്ഛദം = ദശനത്തെ (പല്ലുകളെ) ഛാദനം ചെയ്യുന്നത് (മറയ്ക്കുന്നത്). ചുണ്ട്. വിദ്രുമം = പിവഴം; ബിംബം = തൊണ്ടിപ്പഴം; രണ്ടും രൂപംകൊണ്ടും ചെംനിറംകൊണ്ടും മനോഹരം. ന്യക്കാരി = കീഴ്‌പ്പെടുത്തുന്നത്. ശുദ്ധ-വിദ്യാങ്കുരാകാര-ദ്വിജ-പംക്തി-ദ്വിയോജ്വലാ കര്‍പ്പൂര-വീടികാമോദ-സമാകര്‍ഷ-ദ്ദിഗന്തരാ ശുദ്ധവിദ്യാ മുളപൊട്ടുമ്പോള്‍ അതിനുള്ള ആകൃതിയാര്‍ന്ന ഇരുവരിപ്പല്ലുകള്‍കൊണ്ട് ദേവി പ്രകാശം പ്രസരിപ്പിക്കുന്നു. ശുദ്ധവിദ്യകലര്‍പ്പില്ലാത്ത അറിവ്; ഷോഡശാക്ഷരീവിദ്യ – ഓരോവരിയിലുമുള്ള പല്ലുകളെപ്പോലെ പതിനാറക്ഷരമുള്ളത്. അങ്കുരം = കിളിര്‍പ്പ്. ദ്വിജം = പല്ല് (രണ്ടു ജന്മമുള്ളത്, ആദ്യത്തേതുപൊഴിഞ്ഞ് ആ സ്ഥാനത്തു മറ്റൊന്നു വരുമല്ലോ.) പംക്തി = നിര (വീടികാ-ആമോദ) (സാമകര്‍ഷത്-ദിഗ്-അന്തരാ) കര്‍പൂരം മുതലായ ഒട്ടേറെ സുഗന്ധദ്രവ്യങ്ങള്‍ കലര്‍ന്ന ദേവിയുടെ താംബൂലത്തിന്റെ നറുമണം ദിക്കുകളുടെ ഇടകളെയാകെ (ദിക്കുകള്‍ക്കിടയിലെ സമസ്തജീവജാലകളെയും) ഏറ്റവും ആകര്‍ഷിക്കുന്നു. വീടിക = താബൂലം. ആമോദം = സുഗന്ധം. സമാകര്‍ഷത് = ഏറ്റവും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന. ദിഗന്തരാ = ദിക്കുകളുടെ ഇടകളോടുകൂടിയവള്‍. —————————————————————————————————————————————————

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009
Discussion about this post