Saturday, September 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സൗജന്യ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കും : മന്ത്രി വി.എസ്.ശിവകുമാര്‍

by Punnyabhumi Desk
Nov 15, 2013, 05:31 pm IST
in കേരളം

തിരുവനന്തപുരം: ജീവിതശൈലീ രോഗനിയന്ത്രണഭാഗമായി, ലീപ്(ലൈഫ്‌സ്റ്റൈല്‍ എജ്യുക്കേഷന്‍ അവേര്‍ണസ് ആന്റ് പ്രിവന്‍ഷന്‍) പദ്ധതിയിലുള്‍പ്പെടുത്തി, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാംക്ലാസ് മുതല്‍ക്കുള്ള കുട്ടികള്‍ക്ക്, സൗജന്യ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. ഇന്‍സുലിനെമാത്രം ആശ്രയിക്കേണ്ടിവരുന്ന പ്രമേഹ(ടൈപ്പ് ഒന്ന്)മുള്ള 18 വയസ്സില്‍ത്താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യചികിത്സയും മരുന്നും ലഭ്യമാക്കുന്ന മറ്റൊരുപദ്ധതി, തിരുവനന്തപുരം പുലയനാര്‍കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസില്‍ ഇന്ന് (നവംബര്‍ 15) മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക പ്രമേഹരോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലീപ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കൂള്‍തല ബോധവല്‍ക്കരണപരിപാടി നേരത്തേ ആരംഭിച്ചിരുന്നു. പരിശോധനയും ചികിത്സയുംകൂടി ലഭ്യമാക്കുന്നത് ജീവിതശൈലീ രോഗ നിയന്ത്രണം ഫലപ്രദമാക്കും. ആരോഗ്യവകുപ്പ്, എന്‍.ആര്‍.എച്ച്.എം., വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. സ്‌കൂള്‍ഹെല്‍ത്ത് നഴ്‌സുമാരുടെയും അദ്ധ്യാകരുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ജീവിതശൈലീ രോഗനിയന്ത്രണഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഏഴിനകര്‍മ്മ പരിപാടിയനുസരിച്ച് 30-നും 60-നും മദ്ധ്യേ പ്രായമുള്ള ഒരു കോടിയാളുകളെ ഒരുവര്‍ഷത്തിനകം സ്‌ക്രീന്‍ ചെയ്യുന്ന പദ്ധതി പ്രകാരം ഇതിനകം 59 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ 2,80,000 പേര്‍ക്ക് പ്രമേഹവും, 3,32,000 പേര്‍ക്ക് രക്താദിസമ്മര്‍ദ്ദവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹരോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഇവിടെ 27% പുരുഷന്മാരും 19% സ്ത്രീകളും പ്രമേഹ രോഗികളാണ്. ഉദ്ഘാടന സമ്മേളനത്തില്‍ കൗണ്‍സിലര്‍ സുരേഷ് കുമാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.വി.ഗീത, ഐ.ഐ.ഡി.ഡയറക്ടര്‍ ഡോ.മീനു ഹരിഹരന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ.പി.കെ.ജബ്ബാര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണ ഭാഗമായി രാവിലെ മ്യൂസിയം ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച കൂട്ടനടത്തം നടന്‍ മണിയന്‍പിള്ള രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. വി.ജെ.ടി ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 800 ലധികം പേര്‍ പരിശോധനയ്ക്ക് വിധേയരായി. ബോധവത്കരണ പരിപാടിയില്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവനും ബോധവത്കരണ പ്രദര്‍ശനം മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.കമലാഹറും ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജോര്‍ജ്ജ് കോശി, ഡോ.നോബിള്‍ തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളിലെ പ്രഗത്ഭര്‍ ക്ലാസെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies