ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മഅദനിയ്ക്ക് ഗുരുതരമായ യാതൊരു രോഗവും ഇല്ലെന്നും അതിനാല്‍ വിദഗ്ധചികിത്സയ്ക്കായി ജാമ്യം നല്‍കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ സ്വകാര്യാസ്പത്രിയില്‍ മഅദനിക്ക് ചികിത്സ നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മദനിക്ക് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മാത്രമേയുള്ളു. വിചാരണ നടക്കുന്നതിനിടെ ജാമ്യം നല്‍കിയാല്‍ അത് കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസ്സപ്പെടുത്താനാണ് മഅദനി ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.












