പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടത്തോടുബന്ധിച്ച് ഇടത്താവളമായ പന്തളത്ത് ക്ഷേത്രാനുബന്ധ റോഡുകള്‍ക്ക് പി.ഡബ്ളൂ.ഡി 1.45 കോടി രൂപ അനുവദിച്ചു. പന്തളം പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വികസനത്തിനു ലഭിച്ച 55 ലക്ഷം രൂപ വിനിയോഗിച്ച് ശബരിമല തീര്‍ത്ഥാടകരുടെ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ശുദ്ധമായ കുടിവെള്ള വിതരണത്തിന് പ്രധാന സ്ഥലങ്ങളില്‍ വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കാനും, ഗതാഗത തടസ്സമുണ്ടാക്കാത്ത വിധത്തില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കാനും, ക്ഷേത്രത്തോടുബന്ധിച്ച കുളിക്കടവുകളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. വിവിധ ഭാഷകളിലുള്ള ദിശാ ബോര്‍ഡുകളും സ്ഥാപിച്ചു. ഒരേസമയം 250 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി രണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സജ്ജീകരിച്ചുവരുന്നു. ക്ഷേത്രത്തിനു സമീപമുള്ള മുഴുവന്‍ റോഡുകളിലേയും ശുചീകരണ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തീകരിച്ചു. ജലവിതരണ സൗകര്യങ്ങളൊരുക്കി മണികണ്ഠനാല്‍ത്തറ-തൂക്കൂപാലം റോഡ് പൂര്‍ത്തീകരിച്ചു.
ഫയര്‍ & റെസ്ക്യൂ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൗകര്യം ഒരുക്കി. ഫയര്‍ എന്‍ജിന്‍ പാര്‍ക്ക് ചെയ്യുന്നതിനു ഷെഡ്, ഫയര്‍ & റെസ്ക്യൂ അംഗങ്ങളായ 18 പേര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും, ലൈഫ് ഗാര്‍ഡുമാര്‍ക്ക് ഉപകരണങ്ങള്‍, ഹോമിയോ, ആയൂര്‍വ്വേദ, അലോപ്പതി ആശുപത്രിയ്ക്കുവേണ്ട സൗകര്യങ്ങളും താത്ക്കാലിക ഷെഡ്ഡ് നിര്‍മ്മാണവും, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഡയറക്ടറി പ്രസിദ്ധീകരണം, 25 വിശുദ്ധി സോംഗങ്ങള്‍ക്ക് താമസ സൌകര്യവും ഭക്ഷണവും, തെരുവ് വിളക്കുകളുടെ റിപ്പയറിംഗ്, തൂക്കുപാലം റോഡ് കോണ്‍ക്രീറ്റിംഗ് എന്നീ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post