ന്യൂഡല്‍ഹി : ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആറുമാസം മുമ്പേ ക്രിമിനല്‍ക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരും അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസുകളിലെ പ്രതികളും മത്സരിക്കുന്നത് വിലക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലൂടെ കമ്മിഷന്‍ ആവശ്യപ്പെട്ടത്.
പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ കേസിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്കിയത്.
Discussion about this post