തൃശൂര്‍: ആശ്രയപദ്ധതിയിലുള്ളവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, മാനസികമായി വെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍ എന്നിവരുള്‍പ്പെടെ ആറു വിഭാഗങ്ങളിലുള്ളവരെ മറ്റ് മാനദണ്ഡങ്ങള്‍ നോക്കാതെ ബി പി എല്‍ വിഭാഗത്തില്‍പ്പെടുത്തിയത് ഇവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.പി.എല്ലുകാരെ ബി. പി.എല്‍. ആക്കി മാറ്റിയതില്‍ ചില ആശയക്കുഴപ്പങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവിലെ നിയമമനുസരിച്ച് ഈ വിഭാഗത്തിലുള്ള പലരേയും ബി.പി.എല്‍ പട്ടികയില്‍ പെടുത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ആരാലും നോക്കാനില്ലാത്ത, ആശ്രയ പദ്ധതിയില്‍ പെട്ടവരെ എപിഎല്‍ ആക്കുന്നതു ശരിയല്ല. അത്തരക്കാരെ ചട്ടങ്ങളും നിയമങ്ങളും ജനങ്ങളുടെ ആവശ്യത്തിനുസരിച്ച് രൂപപ്പെടുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ജപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയാണ് ജനസമ്പര്‍ക്ക പരിപാടി. 15 കൊല്ലം മുമ്പ് ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച കാര്യങ്ങളല്ല ഇന്നവര്‍ ആഗ്രഹിക്കുന്നത്. അതുസരിച്ച് നിയമങ്ങളിലും ഉത്തരവുകളിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പലതും ചെയ്തുകൊടുക്കേണ്ടതാണെങ്കിലും അതിനു പറ്റാത്ത നിബന്ധനകളാണ് ചട്ടങ്ങളിലും നിയമങ്ങളിലും ഉള്ളത്. ഇതിന് ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചട്ടം ഉണ്ടാക്കി വച്ചിട്ട് ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത്തരം നിയമവും ചട്ടവും വ്യവസ്ഥയും മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ ഒന്‍പതിനാരംഭിച്ച പരിപാടിയില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, എംപിമാരായ പി.സി. ചാക്കോ, കെ.പി.ധനപാലന്‍, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍ പ്രതാപന്‍, ജില്ലാ കളക്ടര്‍ എം.എസ്.ജയ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post