കാസര്‍ഗോഡ്: സാധാരണക്കാര്‍ക്കു മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതു തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനമാണു സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാസര്‍ഗോഡ് മെഡിക്കല്‍ കോളജിനു ബദിയഡുക്കയിലെ ഉക്കിനടുക്കയില്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച ചികിത്സ നമ്മുടെ സംസ്ഥാനത്തു ലഭ്യമാണ്. എന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇതു താങ്ങാനുള്ള സാമ്പത്തികശേഷിയില്ല. സംസ്ഥാനത്തു കഴിഞ്ഞ 67 വര്‍ഷക്കാലത്ത് അഞ്ചു മെഡിക്കല്‍ കോളജുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇവയില്‍ 1984ല്‍ സ്ഥാപിച്ച തൃശൂര്‍ മെഡിക്കല്‍ കോളജാണ് ഏറ്റവും ഒടുവിലത്തേത്.
Discussion about this post