Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – അലിയാത്ത ദക്ഷഗര്‍വ്വം

by Punnyabhumi Desk
Dec 4, 2013, 11:51 am IST
in സനാതനം

ഡോ.അദിതി
sati-siva-pbശക്തമായ ഭാഷയില്‍ ദക്ഷനോടു പ്രതികരിച്ച സതീദേവി പെട്ടെന്ന് മൗനം അവലംബിച്ചു. മഹാദേവനായ തന്റെ ഭര്‍ത്താവിനെ അകതാരില്‍ നിനച്ചുകൊണ്ട് വടക്കോട്ടു തിരിഞ്ഞ് തറയില്‍ ചമ്രം പടിഞ്ഞിരുന്നു. ക്രമേണ പവിത്രചിന്തയോടെ മെല്ലെ കണ്ണുകളടച്ച് മഹാദേവന്റെ ചിന്തയില്‍തന്നെ ഒരു യോഗിനിയായി ഇരുന്നു. പ്രാണായാമത്തിലൂടെ പ്രാണനെയും അപാനനെയും ഒന്നാക്കിത്തീര്‍ത്ത് നാഭീചക്രത്തില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഉദാരവായുവിനെ നാഭീചക്രത്തിന്റെ മുകളിലേക്കുകൊണ്ടുവന്ന് ബുദ്ധിയോടൊപ്പം ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. അതിനുശേഷം ശങ്കരന്റെ ആ പ്രാണവല്ലഭ ഹൃദയത്തിലെ വായുവിനെ കണ്ഠത്തിലൂടെ പുരികങ്ങളുടെ മധ്യത്തില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ശരീരം ത്യജിക്കുത്തിനുവേണ്ടി തന്റെ എല്ലാ അവയവങ്ങളിലും യോഗമാര്‍ഗ്ഗമനുസരിച്ച് വായുവിനേയും അഗ്നിയേയും ഉള്‍ക്കൊണ്ടു. പതിയുടെ ചരണാരവിന്ദങ്ങളെ മാത്രം ചിന്തിച്ച ആ സ്ത്രീരത്‌നം പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളെക്കുറിച്ചും മറന്നു. അവരവരുടെ ചിത്തം യോഗമാര്‍ഗ്ഗത്തിലെത്തിക്കഴിഞ്ഞിരുന്നു. ഈ ആവസരത്തില്‍ മഹാദേവന്റെ പാദപത്മങ്ങളെയല്ലാതെ അവള്‍ വേറെ ഒന്നിനേയും കണ്ടില്ല. സതീദേവിയുടെ കല്മഷരഹിതമായ ശരീരം സ്വന്തം ഇച്ഛയനുസരിച്ചുതന്നെ യോഗാഗ്നിയില്‍ ജ്വലിച്ച് ഭസ്മമായി. ഈ സമയത്ത് അവിടെ വന്നവരായ ദേവതകളും ഋഷിമാരും അമ്പരന്നുപോയി. അയ്യോ ഇതെന്താണു സംഭവിക്കുന്നത് എന്നവര്‍ നിലവിളിച്ചു. ദേവത പ്രഭൃതികളുടെ അത്ഭുതം കൂറുന്ന ആ വിളികള്‍ ഭൂമി മുഴുവന്‍ വ്യാപിച്ചു. ദേവന്മാരും മറ്റും പറയാന്‍ തുടങ്ങി. ഭഗവാന്‍ ശങ്കരന്റെ പരമപ്രേയസിയായ സതീദേവി ദുഷ്ടത നിറഞ്ഞ ദക്ഷന്റെ പെരുമാറ്റത്തില്‍ കുപിതയും ഖിന്നയുമായി തന്റെ പ്രാണന്‍ ത്യജിച്ചിരിക്കുന്നു. അയ്യോ കഷ്ടം! ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്‍മൂലം വന്നുചേരുന്ന ദോഷങ്ങള്‍ ഇതാ അറിഞ്ഞുകൊള്ളുവിന്‍. ദക്ഷപുത്രിയായ സതീദേവി എല്ലായ്‌പ്പോഴും സമാദരണീയയായിരുന്നു. അവളാണിപ്പോള്‍ തഴയപ്പെട്ട വെന്ത് വെണ്ണീറായിരിക്കുന്നത്. പ്രജാപതിയായ ദക്ഷന്‍ വാസ്തവത്തില്‍ ബ്രാഹ്മണദ്രോഹി തന്നെ.

അതുകൊണ്ട് ഇയാള്‍ക്ക് ലോകമെമ്പാടും അകീര്‍ത്തി ഉണ്ടാവുകതന്നെ ചെയ്യും. പുത്രിയായ സതീദേവി സ്വന്തം അച്ഛന്റെ അപരാധം കൊണ്ടു പ്രാണത്യാഗം ചെയ്യാന്‍ തുനിയവെ മഹാപാപിയും ശങ്കരദ്രോഹിയുമായ ദക്ഷന്‍ അവളെ തടഞ്ഞില്ല. സ്വന്തം മകള്‍ വെന്തുവെണ്ണീറാകുന്ന വേളയിലും അലിയാത്ത ദക്ഷഗര്‍വ്വം!

സതീദേവി ഇപ്രകാരം ഭസ്മമാകുന്നതു കണ്ടതായ ശിവദൂതന്മാര്‍ കോപാകുലരായി. ക്രോധം പൂണ്ട അവര്‍ അസ്ത്രശസ്ത്രാദികള്‍കൊണ്ട് ദക്ഷനെ കൊല്ലാന്‍ ശ്രമിച്ചു. ശങ്കരഗണത്തില്‍പ്പെട്ട ആ സേനകളെല്ലാം ഉച്ചസ്വരത്തില്‍ നിലവിളിച്ചുകൊണ്ട് സ്വയം തലയിലും മുഖത്തും പോലും വെട്ടാന്‍ തുടങ്ങി. അതുമൂലം ഇരുപതിനായിരം പാര്‍ഷദന്മാര്‍ ദക്ഷകന്യകയായ സതീദേവിയോടൊപ്പം ഭൂമിവെടുഞ്ഞു. അവശേഷിച്ച, ശ്രീശങ്കരന്റെ ഗണത്തില്‍പ്പെട്ട ഒരു പ്രധാനി ദക്ഷനെ വധിക്കാനൊരുങ്ങി. ദക്ഷനെ കൊല്ലാന്‍ പാഞ്ഞടുത്തുവന്ന ആ പാര്‍ഷദനെ കണ്ടഭൃഗുമുനി യജ്ഞത്തില്‍ വിഘ്‌നം വരുത്തുന്നവരുടെ നാശത്തിനുവേണ്ടി ‘അപഹതാ അസുരാഃ രക്ഷാംസി വേദിഷദഃ’ എന്ന യജുര്‍വേദമന്ത്രം ചൊല്ലി ദക്ഷിണാഗ്നിയില്‍ സമര്‍പ്പിച്ചു. ഭൃഗുവിന്റെ ഈ ആഹുതി സ്വീകരിച്ച് യജ്ഞകുണ്ഡത്തില്‍നിന്ന് ഋഭു എന്നുപേരുള്ള ആയിരം മഹാദേവന്മാര്‍ പൊങ്ങിവന്നു. അവര്‍ പ്രബലന്മാരായ വീരശൂരന്മാര്‍ ആയിരുന്നു. കത്തിജ്ജ്വലിക്കുന്ന മാരകായുധങ്ങള്‍ അവരുടെ കൈവശമുണ്ടായിരുന്നു. ശിവഗണവുമായിട്ട് ആ ദേവതകള്‍ യുദ്ധത്തിലേര്‍പ്പെട്ടു. ആ രംഗം കണ്ടുനിന്നവരെല്ലാം പേടികൊണ്ട് അന്ധാളിച്ചുപോയി. നാനാവശത്തുനിന്നുള്ള മഹാഋഭുക്കളുടെ ആക്രമണം കൊണ്ട് ശിവഗണം ഓടി രക്ഷപ്പെട്ടു. ശിവഗണങ്ങളെ തോല്‍പ്പിക്കുക സാധ്യമല്ലതന്നെ. അതുകൊണ്ട് ശിവഗണങ്ങളുടെ ഈ പിന്മാറ്റവും ശിവമായ കൊണ്ടുതന്നെ ആയിരുന്നു. ഋഷിപുംഗവന്മാരും ഇന്ദ്രാദി ദേവതകളും മരുത്ഗുണങ്ങളും അശ്വിനികുമാരന്മാരുമൊന്നും ഒരക്ഷരം ഉരിയാടിയില്ല. കുറേ ആളുകള്‍ വിഷ്ണുവിന്റെ അടുത്ത് ഓടിച്ചെന്ന് ഈ ബഹളമൊന്ന് പരിഹരിക്കാന്‍ പറഞ്ഞു. അത്യന്തം വിഷമം പിടിച്ച ഒരവസ്ഥയിലെത്തിയ വിഷ്ണു രണ്ടുപക്ഷത്തും ഓടി നടന്ന് സമാധാനം പുനഃസഥാപിക്കാന്‍ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. ശിവഗണം ഋഭുക്കളില്‍നിന്നു തോല്‍വി ഏറ്റുവാങ്ങിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ചോര്‍ത്ത് വിഷ്ണു അത്യന്തം ദുഃഖിതനായി. കാര്യം ഇത്രയുമായപ്പോള്‍ ബ്രഹ്മാവിന്റെ പുത്രനാണെങ്കിലും ശങ്കരദ്രോഹിയായ ദക്ഷന്റെ യജ്ഞത്തില്‍ ശക്തമായ വിഘ്‌നം സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു.

ഇവിടെ അരങ്ങേറിയ സംഭവങ്ങളെല്ലാം താല്‍ക്കാലികമായി ദക്ഷപ്രജാപതിയുടെ ഒരു വിജയമായിതോന്നുമെങ്കിലും അതെല്ലാം സര്‍വ്വനാശത്തിന്റെ വിത്തുവിതച്ച് വളമിടുന്നതിനു തുല്യമായിരുന്നു. അഹങ്കാരിയായ ദക്ഷനില്‍ അഹങ്കാരം മേല്‍ക്കുമേല്‍ വളര്‍ന്നു. സനാതന സങ്കല്പം അനുസരിച്ച് ഈശ്വരനോ ഈശ്വരാവതാരമോ ആരെയും വധിക്കുന്നില്ല. ഈ പ്രസ്താവം എങ്ങനെ ശരിയാകും? എത്രയെത്ര ദുഷ്ടന്മാരെയാണ് ഈശ്വരന്മാരും അവരുടെ അവതാരങ്ങളും ധര്‍മ്മസംരക്ഷണത്തിനു വേണ്ടി വധിച്ചിരിക്കുന്നത്. ഈ പറഞ്ഞത് ശരിയാണെന്നുതോന്നാം. എന്നാല്‍ വസ്തുതാപരമായി അത് യഥാര്‍ത്ഥമല്ല. ദുഷ്ടനിലെ ദുഷ്ടതയെ മാത്രമേ ദുഷ്ടനെ വധിക്കുന്നു എന്നതിലൂടെ ഈശ്വരന്‍ ചെയ്തിട്ടുള്ളൂ. ആ നിലയില്‍ നോക്കുമ്പോള്‍ പൂര്‍ണ്ണമായും ദുഷ്ടതയെ നശിപ്പിക്കണമെങ്കില്‍ ആ ദുഷ്ടത ഒരുവനില്‍ പൂര്‍ണ്ണമായും വളര്‍ന്നുവന്നിരിക്കണം. ഇവിടെ ദക്ഷന്‍ വധിക്കപ്പെടേണ്ടവനാണെങ്കിലും അയാളുടെ ദുഷ്ടത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തണം. ആവര്‍ത്തിച്ചിട്ടുള്ള ശിവഭര്‍ത്സനവും സതീദേവിയുടെ ദേഹത്യാഗവും ശിവഗണങ്ങളുടെ ആത്മഹത്യയും ഋഭുദേവന്മാരുടെ ജനനവും അവശേഷിച്ച ശിവപാര്‍ഷദനെ തോല്പിച്ചോടിക്കുന്നതുമെല്ലാം ദക്ഷനിലെ ഹനിക്കപ്പെടേണ്ട അഹങ്കാരത്തിന്റെ പൂര്‍ണ്ണവളര്‍ച്ചക്കു വേണ്ടിയാണ് എന്ന് ധരിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് സ്വന്തം പുത്രി കണ്‍മുന്നില്‍വച്ച് യോഗാഗ്നിക്കിരയാകുന്നത് കണ്ടിട്ടും ദക്ഷനില്‍ സദ്ബുദ്ധി ഉദിക്കാതിരുന്നത്. വിനാശമടുത്തുകഴിയുമ്പോള്‍ നിര്‍മ്മലഭാവങ്ങളെല്ലാം പമ്പകടക്കും. ദുഷ്ടഭാവങ്ങള്‍ പന്തലിച്ചുവളരുകയും ചെയ്യും. ബുദ്ധിയുള്ളവന്‍ അവധാനതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശീലിക്കണം. എങ്കില്‍ മാത്രമേ ജീവിതം വിജയപ്രദമാവുകയുള്ളൂ.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies