ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന് 17 ഉപാധികളോടെ അനുമതി നല്‍കാന്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനില്‍ റസ്ദാന്‍ അധ്യക്ഷനായ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇതോടുകൂടി കേരളത്തിന്റെ സ്വപ്‌നപദ്ധതി യാഥാര്‍ഥ്യമാകാന്‍ വഴിയൊരുങ്ങി. പദ്ധതികൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും പൂര്‍ണമായി വിലയിരുത്തിയശേഷമാണ് ശുപാര്‍ശ.
തുറമുഖം പ്രദേശത്തെ ടൂറിസം, മത്സ്യബന്ധനം, കടല്‍ത്തീരം തുടങ്ങിയവയെഎങ്ങനെ ബാധിക്കുമെന്നും അതിന്റെ പരിഹാരങ്ങളും വിദഗ്ധസമിതി വിലയിരുത്തി. തുറമുഖത്തേക്കുള്ള 600 മീറ്റര്‍ ദൂരം വരുന്ന അപ്രോച്ച് പരിസ്ഥിതി അനുമതി ലഭിക്കുംമുമ്പേ പദ്ധതിപ്രദേശത്ത് ഒരു റോഡ് ഉണ്ടാക്കിയതിന് കേരള സര്‍ക്കാര്‍ ക്ഷമാപണം നടത്തി.
Discussion about this post