ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡന്റും വിമോചന നായകനുമായ നെല്‍സണ്‍ മണ്ടേലയ്ക്ക് ലോകത്തിന്റെ ആദരാഞ്ജലി. പശ്ചിമ ദക്ഷിണാഫ്രിക്കയിലെ ക്യുനുവിലാണ് മണ്ഡേലയ്ക്ക് അന്ത്യവിശ്രമസ്ഥലമൊരുക്കുന്നത്. സംസ്‌കാരം ഈ മാസം 15ന് നടക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ദുഖാചരണത്തിനും അനുശോചന പരിപാടികള്‍ക്കും ശേഷം ഡിസംബര്‍ 15ന് പ്രിയ മഡിബയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു.
ഇന്ത്യ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് മണ്ടേലയ്ക്ക് ആദരം അര്‍പ്പിച്ചു. മണ്ടേലയുടെ വിയോഗം അറിഞ്ഞയുടന്‍ വിവിധ ലോകരാഷ്ട്രങ്ങളും ലോകനേതാക്കളും അനുശോചന പ്രവാഹവുമായി രംഗത്തെത്തി.
ലോകം ഏറെ ആദരിക്കുന്ന തങ്ങളുടെ പ്രിയനേതാവിന് സര്‍വ്വ ബഹുമാനവും നിറഞ്ഞ വീരോചിത യാത്രയയപ്പ് നല്‍കാനാണ് ദക്ഷിണാഫ്രിക്ക തയാറാകുന്നത്. ലോകനേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡിസംബര്‍ 15ന് വരെ ക്യുനുവില്‍ പരമ്പരാഗത മരണാനന്തര ചടങ്ങുകളും നടക്കും. ബോഹന്നാസ് ബര്‍ഗിലെ സോക്കര്‍സിറ്റി സ്‌റ്റേഡിയത്തിലും അനുശോചന ചടങ്ങുകള്‍ സംഘടിപ്പിക്കും.
Discussion about this post