തിരുവനന്തപുരം: നഗരങ്ങളിലെ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ദേശീയ നഗര ആരോഗ്യ ദൗത്യം പദ്ധതി, സംസ്ഥാനത്താദ്യമായി തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തുടര്‍ന്ന്, നാല് നഗരസഭകളിലും പന്ത്രണ്ട് മുനിസിപ്പാലിറ്റികളിലും ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
താലൂക്കാശുപത്രിയായി ഉയര്‍ത്തിയ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട് ആശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, എക്‌സ്‌റേ യൂണിറ്റ്, കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി എന്നിവ ആരംഭിക്കും. പന്ത്രണ്ടായിരത്തോളം ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന പുതിയ മന്ദിരത്തില്‍ ഒ.പി ബ്ലോക്ക്, ലേബര്‍ റൂം, എന്‍.ബി.എസ്.യു, മെറ്റേണിറ്റി വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐ.സി.യൂ എന്നിവ എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടി സജ്ജീകരിക്കും. ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയ പുതിയ മന്ദിരം, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ആണ് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് രോഗികളോടുള്ള സമീപനത്തില്‍ ആശാവഹമായ മാറ്റം പ്രകടമാകുന്നതില്‍ സന്തോഷമുണ്ടെന്നും ആശുപത്രികളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ നഗരസഭയുടെ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. പുഷ്പലത അധ്യക്ഷത വഹിച്ചു. ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ എസ്. ഉദയലക്ഷ്മി, പി. പത്മകുമാര്‍, പി. രാജേന്ദ്രന്‍ നായര്‍, പി. അശോക് കുമാര്‍, എസ്. വിജയകുമാര്‍, ഡി.എം.ഒ: കെ.എം. സിറാബുദ്ദീന്‍, ഡി.പി.എം: ഡോ. ബി. ഉണ്ണികൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സ്റ്റാന്‍ലി, സംഘടനാ പ്രതിനിധികളായ എസ്. കൃഷ്ണന്‍പോറ്റി, റ്റി. രവീന്ദ്രന്‍ നായര്‍, കെ. വേണുഗോപാലന്‍ നായര്‍, വഞ്ചിയൂര്‍ ഗോപാലകൃഷ്ണന്‍, എം.കെ. അഷ്‌റഫുദ്ദീന്‍, എന്‍.എസ്. വിക്രമന്‍ തമ്പി, ആലുവിള അജിത്, എസ്. ജയപ്രകാശ്, എസ്.ആര്‍. പത്മകുമാര്‍, കല്ലാട്ടുമുക്ക് ഹുസൈന്‍, എന്‍. ഗോപാലകൃഷ്ണ ശര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post