തിരുവനന്തപുരം: ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്ന ശിശുക്ഷേമ പഠന സമിതിയുടെ ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രിക്ക് വേണ്ടി മന്ത്രി എളമരം കരിം നിയമസഭയില്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി ജില്ലാ തല സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. അനാഥലയങ്ങളുടെ ഗ്രാന്റ് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എം. പ്രകാശന്‍ മാസ്റ്ററുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി അറിയിച്ചു.
Discussion about this post