തിരുവനന്തപുരം: കേരളത്തില്‍ വരുന്ന സഞ്ചാരികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. കോവളം സമുദ്ര ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സഞ്ചാരികളുടെ സുരക്ഷ ഹനിക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ല. അവരുടെ സുരക്ഷയ്ക്കായി കര്‍ശന നടപടിസ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സാധ്യമായ വികസനപ്രവര്‍ത്തനങ്ങളെല്ലാം കോവളത്ത് നടപ്പിലാക്കും. കോവളം ബീച്ച് പാര്‍ക്ക് സാംസ്‌കാരിക കലാ പരിപാടികള്‍ അവതരിപ്പിക്കാനുള്ള വേദിയാക്കി മാറ്റും. പരിപാടികള്‍ ഡി.ററി.പി.സി നേരിട്ട് നടത്തുന്നതിനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജമീലാ പ്രകാശം എം എല്‍ എ അദ്ധ്യക്ഷയായിരുന്നു. മേയര്‍ കെ ചന്ദ്രിക മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂസഫ് ഡാനിയേല്‍, വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മംഗലത്ത്‌കോണം രാജു, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രവീന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ സുധീര്‍ഖാന്‍, ഡി റ്റി പി സി എക്‌സിക്യൂട്ടീവ് അംഗം കോളിയൂര്‍ ദിവാകരന്‍ നായര്‍ സെക്രട്ടറി ഒ.റ്റി പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post