കൊച്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വധശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജി കോടതി തള്ളി. പ്രത്യേക കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജസ്റീസുമാരായ ടി.ആര്‍. രാമചന്ദ്രമേനോന്‍, ബി. കമാല്‍പാഷ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Discussion about this post