കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്തിമവിധി 22-ന് പ്രഖ്യാപിക്കും. കേസില്‍ വിചാരണ ഇന്നു പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്തിമവിധി ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന് ജസ്റിസ് പിഷാരടി അറിയിച്ചു. ജനുവരി 22-ന് എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കണം. അതേസമയം, കേസില്‍ ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കാണ് ഇന്നു അവസാനമായത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ കോടതിയിലായിരുന്നു വിചാരണ നടന്നുവന്നത്. കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 31 വരെയായിരുന്നു ഹൈക്കോടതി നല്കിയ സമയം. അഡ്വ. പി.കെ വിശ്വം, അഡ്വ. കുമാരന്‍കുട്ടി എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
Discussion about this post