ശബരിമല: സംസ്ഥാനത്ത് മാവോയിസ്റ് സാന്നിധ്യമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ശബരിമലയിലും കര്‍ശന പരിശോധനകളും നിരീക്ഷണവും ഉണ്ടാകുമെന്നു സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍.
മകരവിളക്കു കാലത്ത് ശബരിമലയിലേക്ക് കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്നും ഡിജിപി സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തിരക്ക് കൂടുന്നതിനനുസരിച്ചു മാത്രമേ പമ്പയില്‍ തീര്‍ഥാടകരെ തടയുന്നുള്ളൂ. ഭക്തര്‍ക്കു തങ്ങാന്‍ സൌകര്യമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് അടിയന്തരഘട്ടങ്ങളില്‍ തടയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുല്ലുമേടു ഭാഗത്തും മകരവിളക്കു കാലത്ത് കൂടുതല്‍ പോലീസുണ്ടാകും. പുല്ലുമേട്ടിലേക്കു തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിന്മേല്‍ നടപടി ഉണ്ടാകുമെന്നും ഡിജിപി പറഞ്ഞു.
മണ്ഡലപൂജയോടനുബന്ധിച്ച് 1489 പോലീസുകാരെയാണ് ഇന്നലെ മുതല്‍ നിയമിച്ചിരിക്കുന്നത്. സുരക്ഷാ സൈനികരുള്‍പ്പെടെ 2110 പേരാണ് സന്നിധാനത്തു മാത്രം ഒരാഴ്ച ഡ്യൂട്ടിയിലുണ്ടാകുക. അസിസ്റന്റ് കമ്മീഷണര്‍മാരും ഡിവൈഎസ്പിമാരുമായി 19 പേര്‍ സന്നിധാനത്തുണ്ട്. 32 സിഐമാരും 118 എസ്ഐമാരും 1320 സിവില്‍ പോലീസ് ഓഫീസര്‍മാരുമാണ് 30 വരെയുള്ള നാലാമതു ബാച്ചില്‍ ചുമതലയേറ്റിരിക്കുന്നത്.
155 ദ്രുതകര്‍മസേനാംഗങ്ങളും 54 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും 18 കമാന്‍ഡോകളും 55 അംഗ കര്‍ണാടക പോലീസും 36 ആന്ധ്ര പോലീസും 32 തമിഴ്നാട് പോലീസും സന്നിധാനത്തുണ്ട്. ഡോ. എ. ശ്രീനിവാസാണ് സന്നിധാനത്തെ പോലീസ് സ്പെഷല്‍ ഓഫീസര്‍.
Discussion about this post