ഛണ്ഡിഗഢ്: ബിജെപി അധികാരത്തിലെത്തിയാല്‍ നികുതികള്‍ റദ്ദാക്കുന്നത് പരിഗണിക്കുമെന്ന് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരി. രാജ്യത്ത് വര്‍ധിച്ചുവരുന്ന കളളപ്പണം തടയുന്നതിനും ഇന്‍സ്പെക്ടര്‍ രാജ് സംവിധാനം അവസാനിപ്പിക്കുന്നതിനുമായി ആദായ നികുതി, വില്‍പന നികുതി, എക്സൈസ് ഡ്യൂട്ടി തുടങ്ങി ഒരു കൂട്ടം നികുതില്‍ റദ്ദാക്കുന്നത് പരിഗണിക്കുമെന്ന് ഗഡ്ഗരി വ്യക്തമാക്കി. വിഷന്‍ 2025 നയത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി നിലവിലുളള നികുതികളെല്ലാം റദ്ദാക്കാന്‍ ആലോചിക്കുന്നതായും പകരം വ്യവഹാര നികുതി സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ഗഡ്ഗരി. എന്നാല്‍ ഇത് നിര്‍ദേശം മാത്രമാണെന്നും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post