തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുകയാണെന്നും ഇത് തടയാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സൗത്ത് ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് കൗണ്‍സിലിന്റെ ഇരുപതാമത് യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ യാത്രക്കാരുടെ സുരക്ഷ രാജ്യത്തുടനീളം പ്രത്യേക പരിഗണനയര്‍ഹിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനുതകുന്ന മാര്‍ഗങ്ങളാവിഷ്‌കരിക്കുന്നതിന് സംസ്ഥാനങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഓരോ സംസ്ഥാനത്തെയും ഗതാഗതവകുപ്പിന് മറ്റു സംസ്ഥാനങ്ങളുടെ ഗതാഗതവകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രയോജനപ്പെടുത്താനാവണം. രേഖകളുടെയും വിവരങ്ങളുടെയും വസ്തുനിഷ്ഠത ഉറപ്പുവരുത്തല്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗതാഗതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗോവ ഗതാഗതവകുപ്പ് മന്ത്രി സുദിന്‍ ദവലിക്കര്‍ കേരള ഗതാഗതവകുപ്പ് സെക്രട്ടറി ഡോ.വി.എം.ഗോപാലമേനോന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എന്നിവര്‍ പങ്കെടുത്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗതാഗത മേഖലയില്‍ ഉരുത്തിരിയുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 1972 ല്‍ രൂപീകൃതമായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരുടെ ഫോറമാണ് സൗത്ത് ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് കൗണ്‍സില്‍ ആയി രൂപാന്തരപ്പെട്ടത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, ഗോവ, പോണ്ടിച്ചേരി, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പ് മന്ത്രിമാരും ഗതാഗതസെക്രട്ടറി, കമ്മിഷണര്‍ എന്നിവരുമാണ് കൗണ്‍സില്‍ അംഗങ്ങള്‍.
Discussion about this post