വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കില്‍ അറസ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗാഡെക്കെതിരായ നടപടി സംബന്ധിച്ച് അമേരിക്ക ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ദേവയാനിക്കെതിരായി സ്വീകരിച്ച നടപടിയില്‍ എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ദേശീയ സുരക്ഷാ കൗണ്‍സില്‍, വിദേശകാര്യം, നീതിന്യായം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്നും വാഷിംഗ്ടണ്‍ അറിയിച്ചു. ദേവയാനിക്കെതിരായ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ദേവയാനിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ നയതന്ത്ര തര്‍ക്കങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. അന്താരാഷ്ട്ര നിയമ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘം വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നു യോഗം ചെരുമെന്നും വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് അറിയിച്ചു. ദേവയാനിയെ അറസ്റു ചെയ്യാനുണ്ടായ സാഹചര്യവും അറസ്റു ചെയ്ത സമയത്ത് ദേവയാനിക്ക് നയതന്ത്ര പരിരക്ഷയുണ്ടായിരുന്നു എന്ന വാദവുമെല്ലാം പ്രത്യേകസമിതി ചര്‍ച്ചചെയ്യും. ഇന്ത്യയിലെ യുഎസ് പ്രതിനിധികള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യ ങ്ങള്‍ ഇന്ത്യ പിന്‍വലിച്ചതും അമേരിക്കന്‍ നയതന്ത്ര പ്രതിനി ധികള്‍ക്കെതിരേ നിയമ നടപടി കള്‍ സ്വീകരിക്കുന്നതിനെ ക്കുറിച്ചും സമിതി ചര്‍ച്ച ചെയ്യു മെന്നും സുജാതാ സിംഗ് പറഞ്ഞു. പ്രശ്നത്തില്‍ അമേരിക്ക മാപ്പു പറയുകയും ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും അമേരിക്ക ഈ ആവശ്യങ്ങള്‍ക്കു വഴങ്ങിയിരുന്നില്ല. ഇന്ത്യയില്‍ ജോലി ചെയ്യുന്ന അമേരിക്കകാര്‍ നികുതിയിനത്തില്‍ ക്രമക്കേട് കാണിക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്നു കേന്ദ്രം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വീട്ടുജോലിക്കാരി സംഗീതാ റിച്ചാര്‍ഡിന് മതിയായ ശമ്പളം നല്‍കിയില്ലെന്നും അവരുടെ വിസയ്ക്കായി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ആരോപിച്ച് ഈ മാസം 12 നാണ് ദേവയാനിയെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ദേവയാനിക്ക് ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യന്‍ സംഘത്തിലെ ഉപദേശക എന്ന നിലയില്‍ പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടായിരുന്നെന്നു തെളിഞ്ഞതും അമേരിക്കയെ സമ്മര്‍ദത്തിലാക്കി. ദേവയാനി പ്രശ്നം ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളാക്കിയെന്നു അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും എത്രയും വേഗം പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമേരിക്ക ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post