ഇസ്ലാമാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് യുഎസ് ചാരസംഘടനയായ സിഐഎയുടെ പാക് മേധാവി ജോനാഥന്‍ ബാങ്ക്‌സി പാക്കിസ്ഥാന്‍ വിട്ടു. താലിബാന്‍ തീവ്രവാദികളില്‍ നിന്നു തുടര്‍ച്ചയായി ഭീഷണി നേരിട്ടിരുന്ന ജോനാഥിനോടു യുഎസിലേക്കു തിരിച്ചുവരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. പാക് ഗോത്രമേഖലയില്‍ യുഎസ് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ജോനാഥന്‍ പിന്തുണ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ 52 പേര്‍ കൊല്ലപ്പട്ട പശ്ചാത്തലത്തിലാണ് ബാങ്ക്‌സി രാജ്യം വിട്ടത്.
Discussion about this post