ന്യൂഡല്‍ഹി: സ്വകാര്യ എണ്ണക്കമ്പനികള്‍ പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 230.16 രൂപയാണ് വര്‍ധിപ്പിച്ചത്. 1,293.50 രൂപ നല്‍കണം ഇനി ഒരു സിലിണ്ടര്‍ ലഭിക്കാന്‍. വാണിജ്യ സിലിണ്ടറിന് 385.95 രൂപ കൂട്ടി 2,184.50 രൂപയിലെത്തി. ഗതാഗത ചെലവിന്റെ പുറമേയാണിത്. എന്നാല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് 786 രൂപ സബ്സിഡി ലഭിക്കും. പുതിയ വില വര്‍ധനവ് വരുന്നതോടെ ഉപഭോക്താവിന് നികുതിയിനത്തില്‍ 64 രൂപ കൂടി നഷ്ടമാകും. ഇതില്‍ 23 രൂപ സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. വിതരണ ഏജന്‍സികള്‍ക്ക് ദൂരമനുസരിച്ച് 15 രൂപ മുതല്‍ 30 രൂപ വരേയും നല്‍കേണ്ടി വരും.. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതിനാലാണ് ഇത്രയും വലിയ വില വര്‍ധിച്ചിരിക്കുന്നതെന്നാണ് പെട്രോളിയം മന്ത്രാലയും നല്‍കുന്ന വിശദീകരണം. ഇതിന് പിന്നാലെ ഡീസലിനും പെട്രോളിനും ഉടനെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്െടന്ന് ബിപിസിഎല്‍ ഫിനാന്‍സ് ഡയറക്ടര്‍ എസ്. വരദരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുന്നവര്‍ക്കു മാത്രമേ ഇന്നു മുതല്‍ സബ്സിഡി ലഭിക്കൂ. സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം പേര്‍ക്ക് സബ്സിഡി ഇതുവരെ ലഭ്യമായിട്ടില്ല. ഇവര്‍ മുഴുവന്‍ തുകയും നല്‍കി സിലിണ്ടര്‍ വാങ്ങേണ്ടി വരുന്ന സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. വില വര്‍ധനവിലൂടെ പ്രതിവര്‍ഷം 5,000 കോടിയുടെ അധികവരുമാനമാണ് എണ്ണക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. പാചകവാതകത്തിന്റെ വില വര്‍ധിച്ചതോടെ അനുബന്ധമായി മറ്റെല്ലാ വസ്തൂക്കള്‍ക്കും വില കൂടും. ഹോട്ടലുകളും വില കൂത്തനെ കൂട്ടാന്‍ സാധ്യതയുണ്ട്. ഫലത്തില്‍ സാധാരണ ജനത്തിന് വന്‍ പ്രതിസന്ധിയുണ്ടാക്കുന്ന വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post