പുതുവര്‍ഷ ദിനത്തില്‍തന്നെ പാചകവാതകത്തിനു 220 രൂപ കൂട്ടിക്കൊണ്ടു ജനങ്ങള്‍ക്ക് കടുത്ത പ്രഹരമേല്‍പ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. അടുത്തകാലത്തൊന്നും ഒറ്റയടിക്ക് ഇത്രയേറെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. പൊതുതെരഞ്ഞെടുപ്പ് വരാന്‍ രണ്ടോ മൂന്നോ മാസം മാത്രം ശേഷിക്കേ ജനങ്ങളുടെ രോഷത്തിനു പാത്രമാകാന്‍ തലയ്ക്കു വെളിവുള്ള ഒരു സര്‍ക്കാരും ശ്രമിക്കില്ല. അതുകൊണ്ടുതന്നെ ഈ വിലവര്‍ദ്ധനവിനു പിന്നില്‍ ചില രാഷ്ട്രീയ തന്ത്രങ്ങളുണ്ടോയെന്ന് സംശയമില്ലാതില്ല.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ തന്നെ ഇതുപോലുള്ള പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിപക്ഷകക്ഷികളുള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെയാണ് കേന്ദ്രസര്‍ക്കാര്‍ ആ തീരുമാനമെടുത്തത്. ഇപ്പോള്‍ വിലവര്‍ദ്ധിപ്പിക്കേണ്ടതായ ഒരു സാഹചര്യവും നിലവിലില്ല. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്ഓയിലിന്റെ വില വര്‍ദ്ധിക്കാത്ത സാഹചര്യത്തില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് വിലകൂട്ടിയതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സര്‍ക്കാര്‍ അറിയാതെ ഇത്തരത്തില്‍ വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനം എണ്ണക്കമ്പനികള്‍ എടുത്തുവെന്ന് വിശ്വസിക്കാനാവില്ല. പ്രത്യേകിച്ച് പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍. മാത്രമല്ല ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഏറ്റ തിരിച്ചടിക്കു പ്രധാന കാരണം വിലക്കയറ്റം കൊണ്ടുപൊറുതിമുട്ടിയ ജനങ്ങളുടെ പ്രതിഷേധമാണ്. സര്‍ക്കാരറിയാതെയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെങ്കില്‍ റബ്ബര്‍സ്റ്റാമ്പുപോലെ എന്തിനാണൊരു സര്‍ക്കാരെന്നു ജനങ്ങള്‍ക്കു ചോദിക്കേണ്ടി വരും.
ജനങ്ങളും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ തിരിഞ്ഞതോടെ വിലകൂട്ടിയതു സംബന്ധിച്ച് വിശദീകരണവുമായി പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി രംഗത്തെത്തി. ഒന്‍പതു സിലിണ്ടര്‍വരെ 1239.50 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ബാങ്ക് അക്കൗണ്ട് ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്തിയ ഉപഭോക്താക്കള്‍ക്ക് ഇതില്‍ 849.70 രൂപ സബ്‌സിഡിയാണ്. അതിനര്‍ത്ഥം ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 443.80 രൂപയ്ക്ക് സിലിണ്ടര്‍ലഭിക്കും. വാറ്റ് നികുതി അടക്കം ഇതിന്റെ വില 480 രൂപയാണ്. കേരളത്തില്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന്് രണ്ടുമാസം കൂടി നീട്ടിയ സാഹചര്യത്തില്‍ പഴയനിരക്കില്‍ എല്ലാവര്‍ക്കും സിലിണ്ടര്‍ ലഭിക്കാനാണ് സാധ്യത.
കേരളത്തില്‍ 50 ശതമാത്തിലേറെ പാചകവാതക ഉപഭാക്താക്കള്‍ ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ഇനിയും ബ്രന്ധിപ്പിക്കാനുണ്ട്. രണ്ടുമാസത്തിനുള്ളില്‍ ഇവര്‍ക്കെല്ലാം ആധാര്‍കാര്‍ഡ് ലഭിക്കുമെന്ന് യാതൊരുറപ്പുമില്ല. അതിനു ശേഷം അത്തരം ഉപഭോക്താക്കള്‍ 1239.50 രൂപ കൊടുത്തുവേണം പാചകവാതക സിലിണ്ടര്‍ വാങ്ങാന്‍.
ഗ്രാമപ്രദേശങ്ങളില്‍പോലും അടുക്കളയില്‍ പാചകവാതകമാണ് ഇന്ന് ഉപയോഗിക്കുന്നത്. ആനിലയില്‍ എത്രവിലകൂട്ടിയാലും ഒഴിവാക്കാന്‍കഴിയാത്ത് ഒന്നാണ് പാചകവാതകമെന്നറിയുന്ന പെട്രോളിയം കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലേറിയ സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രിക്കുവാനുള്ള അവകാശം കമ്പനികളില്‍ നിന്നും അടിയന്തിരമായി എടുത്തുമാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന ഇത്തരം നടപടികള്‍ ഇനിയും ഉണ്ടാകുമെന്നുറപ്പാണ്.
Discussion about this post