തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കും മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഉറപ്പ്. രാജ്ഭവനില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ ഉറപ്പ് നല്‍കിയത്.
എല്‍പിജി സബ്‌സിഡി ആധാറുമായി യോജിപ്പിക്കുന്നതിന് ഇപ്പോള്‍ ലഭിച്ച രണ്ടുമാസത്തെ ഇളവ് തീരെ കുറവാണെന്നും ആറുമാസത്തെ സാവകാശം ആവശ്യമാണെന്നും മന്ത്രിസഭ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് കംമ്പോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നും യാഗത്തില്‍ ആവശ്യമുയര്‍ന്നു.
ശനിയാഴ്ച രാവിലെ 9.25ന് രാജ്ഭവനിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ അരമണിക്കൂര്‍ നേരം പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്.
Discussion about this post