Monday, September 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മകരവിളക്ക് : സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി- എഡിജിപി എ.ഹേമചന്ദ്രന്‍

by Punnyabhumi Desk
Jan 10, 2014, 12:34 pm IST
in മറ്റുവാര്‍ത്തകള്‍
മകരവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതു സംബന്ധിച്ച് സന്നിധാനത്തു നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ സംസാരിക്കുന്നു.
മകരവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതു സംബന്ധിച്ച് സന്നിധാനത്തു നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ സംസാരിക്കുന്നു.

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലും ഇടത്താവളങ്ങളിലും  സുരക്ഷ ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എ.ഡി.ജി.പി. എ ഹേമചന്ദ്രന്‍ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുമായി നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടന മേഖലയിലെ സുരക്ഷയ്ക്കായി നാലായിരം സുരക്ഷാഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക,ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസ് സേനയും ദേശീയ ദുരന്ത നിവാരണ സേന, ദ്രുതകര്‍മ്മസേന തുടങ്ങിയവയും ഏത് സാഹചര്യവും നേരിടാന്‍  സജ്ജമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസുകാരെ നിയമിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനുമതി നല്‍കിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.

പരിമിതമായ സ്ഥലസൗകര്യംമാത്രമുള്ള ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാതെ സുരക്ഷ ഒരുക്കുന്നതിലാണ് പോലീസ് പ്രധാന ശ്രദ്ധ ചെലുത്തുന്നത്. ഇതിനിടയില്‍ യാതൊരുവിധ അനിഷ്ട സംഭവങ്ങളോ അപമര്യാദയായ പെരുമാറ്റമോ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് എല്ലാവരും  നെയിം പ്ലേറ്റ് ധരിച്ചിരിക്കണമെന്നും തിരക്ക് നിയന്ത്രിക്കാന്‍ ലാത്തിയെടുക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കുന്നതിനായി പമ്പയിലേക്ക് വരുന്ന വാഹനങ്ങളെ തടഞ്ഞിട്ടശേഷം കടത്തിവിടുമ്പോള്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് ലഘുഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുളള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന  സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ തടയുകയുള്ളൂ. ഇക്കാര്യത്തില്‍ ജില്ലാകളക്ടറുമായി കൂടിയാലോചന നടത്താനും ദേവസ്വം അധികൃതരുടെ  മുന്‍കൂര്‍ അനുമതി വാങ്ങാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനായി പതിനെട്ടാംപടിയിലൂടെയും സോപാനത്തിലൂടെയുമുള്ള ഭക്തരുടെ നീക്കം ആവുന്നത്ര കൂട്ടാന്‍ പോലീസ് ശ്രമിക്കും. എന്നാല്‍ പ്രായംചെന്നവര്‍, കുട്ടികള്‍, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവരുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. സന്നിധനത്തേക്കെത്താന്‍ തീര്‍ത്ഥാടകര്‍ പരമ്പരാഗതപാത തന്നെ ഉപയോഗിക്കണം. അനുവദനീയമല്ലാത്ത പാതയിലൂടെ സന്നിധാനത്തിലേക്ക് എത്തുന്നവരെ തടയുന്നതിനും തിരിച്ചയക്കുന്നതിനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.  പോലീസ്, വനംവകുപ്പ്, എക്‌സൈസ്, കേന്ദ്ര ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളുള്ള സംയുക്ത സ്‌ക്വാഡ് പ്രവര്‍ത്തനം ഇക്കാര്യത്തില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.

മകരജ്യോതി ദര്‍ശിക്കാന്‍ ഭക്തര്‍ തടിച്ചുകൂടുന്ന സന്നിധാനത്തും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മറ്റ് പ്രദേശങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കും. പുല്‍മേട്ടിലെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് എഡിജിപി പത്മകുമാര്‍ നേതൃത്വം നല്‍കും. ഇവിടെ 1250 ഓളം പോലീസുകാരെ വിന്യസിക്കും. ബാരിക്കേഡുകള്‍ നിര്‍മ്മിക്കുക, വെളിച്ചം ഉറപ്പാക്കുക, ലഘുഭക്ഷണവും വെള്ളവും ഏര്‍പ്പാടാക്കുക എന്നീകാര്യങ്ങള്‍ക്ക് ജില്ലാകളക്ടറുടെ സഹകരണം ഉറപ്പാക്കും. മെബൈല്‍ കവറേജ് .ഇല്ലാത്ത സ്ഥലങ്ങളില്‍ അത് ലഭ്യമാകുന്നതിനായി ജനുവരി പത്തിന് ശേഷം ബിഎസ്എന്‍എല്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും എ.ഹേമചന്ദ്രന്‍ അറിയിച്ചു.

സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റ, ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാണ്ടന്റ് ജി.വിജയകുമാര്‍, ദ്രുതകര്‍മ്മസേന ഡെപ്യൂട്ടി കമാണ്ടന്റ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies