ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ നിര്‍ണായക ദേശീയ സമിതി യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി. നിര്‍വാഹകസമിതി നിര്‍ദ്ദേശിച്ച കരട് സാമ്പത്തികപ്രമേയം ദേശീയ സമിതി അംഗീകരിച്ചു. രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യുട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത രാജ്‌നാഥ് സിംഗ് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ഇനിയൊരിക്കലും അധികാരത്തിലെത്താനാവില്ലെന്ന ഭയമാണ് കോണ്‍ഗ്രസിന്. ചായവില്‍പ്പനക്കാരന് പ്രധാനമന്ത്രിയാകാനും കര്‍ഷകന് ദേശീയാധ്യക്ഷനാകാനും അവസരമൊരുക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
യോഗത്തില്‍ അരുണ്‍ ജയറ്റ്‌ലി അവതരിപ്പിച്ച സാമ്പത്തിക പ്രമേയം ദേശീയ സമിതി അംഗീകരിച്ചു. നികുതി ഘടനയിലെ പരിഷ്‌ക്കാരങ്ങളടക്കം നരേന്ദ്ര മോഡി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണ് സാമ്പതച്തിക പ്രമേയത്തിലെ കാതല്‍. ദേശീയ നിര്‍വാഹക സമിതി അംഗീകരിച്ച രാഷ്ട്രീയ പ്രമേയം നാളെ ദേശീയ കൗണ്‍സിലില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചും താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ ബിജെപി തന്ത്രങ്ങള്‍ മെനയുന്നതിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ബിജെപിയിപ്പോള്‍.
Discussion about this post