Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഉത്തിഷ്ഠത ജാഗ്രത

വീരസിംഹങ്ങളുടെ മഹാജയന്തി

by Punnyabhumi Desk
Jan 23, 2014, 06:00 am IST
in ഉത്തിഷ്ഠത ജാഗ്രത

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
കോളനി വാഴ്ചയെന്ന ദുര്‍ഭൂതത്തെ  എന്നെന്നേക്കുമായി  തകര്‍ത്തെറിഞ്ഞു സ്വാതന്ത്ര്യത്തിന്റെ പുതുയുഗം ലോകത്തിനാകമാനം  സമ്മാനിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സിംഹപരാക്രമികളായ രണ്ടു വീരയോദ്ധാക്കളുടെ  ജയന്തി വാര്‍ഷികം ഇക്കൊല്ലം ഒരുമിക്കുന്നു. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ആഹ്ലാദകരമായ ഒരു യോഗത്തിനാണ് 2014 ജനുവരി മാസം 23ന്, വ്യാഴാഴ്ച സാക്ഷ്യം വഹിക്കുന്നത്. പ്രകാശം പരത്തുന്ന തേജോഗോളങ്ങളുടെ കൂടിക്കാഴ്ചപോലെ സ്വാമി വിവേകാനന്ദന്റെയും നേതാജി സുബാഷ് ചന്ദ്രബോസിന്റെയും ജയന്തി വാര്‍ഷികങ്ങള്‍ അന്ന് ഏകത്ര സമ്മേളിക്കുന്നു. രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും വര്‍ണ്ണപരമായും വര്‍ഗ്ഗപരമായും സാമ്പത്തികമായുമെല്ലാം ലോകമെമ്പാടും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങള്‍ക്കെല്ലാം രക്ഷകരെന്നനിലയില്‍ ആദരണീയരാണ് അവര്‍ രണ്ടുപേരും. അവരുടെ ത്യാഗോജ്ജ്വലമായ കര്‍മ്മപദ്ധതികളുടെ സദ്ഫലങ്ങള്‍ ഇപ്പോഴും ലോകത്തിനു ലഭ്യമായിക്കൊണ്ടിരിക്കുന്നു. എന്നെന്നും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്നതിനു സംശയമില്ല.

ഇന്നേക്ക് നൂറ്റിഅന്‍പതുവര്‍ഷങ്ങള്‍ക്കു മുമ്പ് പൗഷമാസത്തിലെ കൃഷ്ണപക്ഷ സപ്തമിതിഥിയും മകരസംക്രമ പുണ്യകാലവും കൂടിയ ദിനത്തില്‍ സൂര്യോദയത്തിന് ആറു നിമിഷം മുമ്പായിരുന്നു സ്വാമി വിവേകാനന്ദന്റെ ജനനം. 1863 ജനുവരി മാസം 12ന് തിങ്കളാഴ്ച ആയിരുന്നു അത്. മലയാളികള്‍ നക്ഷത്രം എന്നപോലെ ഉത്തരഭാരതീയര്‍ തിഥിയാണ് ജയന്തി നിശ്ചയിക്കാന്‍ പരിഗണിക്കുന്നത്. അതനുസരിച്ച് ഇക്കൊല്ലം ജനുവരി മാസം 23ന് വ്യാഴാഴ്ചയാണ് സ്വാമിജിയുടെ ആചാരപ്രകാരമുള്ള ജയന്തി. നേതാജിയുടെ ജന്മദിനം ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം 1897 ജനുവരി 23ന് ആകുന്നു. അതാണ് ഇക്കാലത്ത് ഔദ്യോഗികമായി ആചരിക്കപ്പെടുന്നത്. രണ്ട് മഹാപുരുഷന്മാരുടെ ജന്മവാര്‍ഷികം ഇക്കൊല്ലം ഒരുമിക്കുന്നതിന് ഇത് കാരണമായിത്തീരുന്നു. മനുഷ്യമനസ്സുകളെ ജഡത്വത്തില്‍ തളച്ചിട്ടു പുരോഗതിയെ പ്രതിബന്ധിക്കുന്ന കോളനി വാഴ്ചയും അതു നടത്തുന്ന എണ്ണമില്ലാത്ത അതിക്രമങ്ങളും തന്മൂലമുണ്ടാകുന്ന പരിധിയില്ലാത്ത ദുരിതങ്ങളും അവസാനിക്കണമെങ്കില്‍ അധ്യാത്മവിദ്യയില്‍ കുരുത്ത വിശ്വസാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മഹനീയമായ ആശയം ഏവര്‍ക്കും നല്‍കുകയാണ് ആദ്യം വേണ്ടത്.

മാനവരാശിയെ സമഭാവനയില്‍ ഒരുമിപ്പിക്കുന്ന ആ മഹാ കര്‍മ്മമായിരുന്നു സ്വാമി വിവേകാനന്ദന്റെ ജീവിത പരിശ്രമം. അമേരിക്കയിലെ സഹോദരി സഹോദരന്മാരെ എന്ന പ്രഥമ സംബോധനയില്‍നിന്നാരംഭിക്കുന്ന ആ വൈഖരീപ്രവാഹം മനുഷ്യമനഃസ്സാക്ഷിയെ തട്ടിയുണര്‍ത്തി സമത്വബുദ്ധി വളര്‍ത്തി പുതുലോകത്തിന്റെ സൃഷ്ടിക്കു വഴിയൊരുക്കി. മനുഷ്യനെ ഭിന്നവര്‍ഗ്ഗങ്ങളായി തരംതിരിച്ച് നവീനായുധങ്ങളുടെ ബലത്താല്‍ കറുത്ത ജനതയെ അടിമകളാക്കി. ചൂഷണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയമാക്കുന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യം സര്‍വാധിപത്യം വഹിക്കുമ്പോള്‍ സര്‍വ്വ സാഹോദര്യം പ്രഖ്യാപിക്കുന്നതിനു അസാമാന്യമായ ചങ്കൂറ്റം വേണം. ലോകമെമ്പാടുമുള്ള സാധാരണ ജനത ഭേദചിന്തകള്‍ വെടിഞ്ഞ് ആ ആശയങ്ങള്‍ അഭിനന്ദിച്ച് ആദരിക്കുന്നതു കണ്ടപ്പോള്‍ വിറളിപിടിച്ചുപോയ അധികാരിവൃന്ദം അതു തകര്‍ക്കാന്‍ കപട പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തു. മാനവരാശിയുടെ ഭാഗ്യത്താല്‍ അവയൊന്നും ഫലിച്ചില്ലെന്നുമാത്രം. ഓരോ ഇഞ്ചിലും ഏകനായി പോരാടി നില്‍ക്കേണ്ടിവന്ന വിവേകാനന്ദന്റെ പരിശ്രമങ്ങള്‍ അദ്ദേഹത്തിന്റെ കത്തുകളിലൂടെ തിരിച്ചറിയാം.

അഹിംസാത്മകമായ സമത്വാദര്‍ശ പ്രചാരമാണ് വിവേകാനന്ദന്റെ കര്‍മ്മ പദ്ധതി. അതു സഹിക്കാത്ത സാമ്രാജ്യ ശക്തികളെ അവരുടെ നാണയത്തില്‍ നേരിട്ടെതിര്‍ത്ത് വിജയം കൈവരിച്ച യുദ്ധ വീരനാണ് നേതാജി സുബാഷ് ചന്ദ്രബോസ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ച് ബ്രിട്ടീഷ് സാമ്രാജ്യ ശക്തിയെ വെല്ലുവിളിക്കാന്‍ അസാമാന്യമായ ധൈര്യവും സംഘടനാ പാടവവും ത്യാഗബുദ്ധിയും വേണം. രോമാഞ്ചജനകമായ അനേകം ഏടുകള്‍ വിശ്വചരിത്രത്തില്‍ നേതാജിയും അനുയായികളും സ്വന്തം ജീവരക്തം കൊണ്ട് എഴുതിച്ചേര്‍ത്തിട്ടുള്ളത് എക്കാലത്തെയും സാമ്രാജ്യമോഹികള്‍ക്ക് ഒരു പാഠം തന്നെയായിരിക്കും. ആത്മാഭിമാനമുള്ള ഒരു ജനസമൂഹത്തെയും കീഴ്‌പ്പെടുത്തി വയ്ക്കാന്‍ ആര്‍ക്കുമാവില്ലെന്ന് നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി തെളിയിച്ചു. സാമ്രാജ്യവാഴ്ചയുടെ അസ്തമനം നേരിട്ടു കണ്ടശേഷം മാത്രമാണ് ആ മഹാവീരന്‍ ലോകത്തെ വിട്ടുപോയതെന്നതും പ്രധാനമാകുന്നു.

ഭാരതത്തിന്റയും ഭാരതീയരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല ആ മഹാപുരുഷന്‍മാരുടെ പരിശ്രമങ്ങള്‍. സമസ്തജനസമൂഹങ്ങളുടെയും സ്വാതന്ത്ര്യത്തിനും സമസ്തജീവരാശിയുടെയും ക്ഷേമൈശ്വര്യങ്ങള്‍ക്കും വേണ്ടിയായിരുന്നു അവര്‍ അനവരതം പ്രയത്‌നിച്ചത്. എല്ലാവരെയും ഒരേ ചൈതന്യത്തിന്റെ ആവിഷ്‌കാരങ്ങള്‍ മാത്രമായിക്കാണുന്ന അദൈ്വതദര്‍ശനമാണ് അവരുടെ അന്തശ്ശക്തി. അതിനാല്‍ അവരുടെ പരിശ്രമങ്ങള്‍ ലോകത്തെ മുഴുവന്‍ ഉണര്‍ത്തി എല്ലാപേരിലും തുല്യതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഭാവന നിറച്ചു.കോളനി മേധാവികള്‍ വളര്‍ത്തിവച്ച വര്‍ഗ്ഗവര്‍ണ്ണ ഭേദങ്ങളെല്ലാം അവരുടെ മുന്നില്‍ അസ്തമിച്ചു. എല്ലാരാജ്യങ്ങളിലും അവര്‍ക്ക് അനുയായികളും സഹകാരികളുമുണ്ടായി. 20-ാം നൂറ്റാണ്ടിന്റെ മധ്യമാകുമ്പോഴേക്കും കോളനിവാഴ്ച ലോകമെമ്പാടുനിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.

ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിനുള്ളില്‍ ഇടിത്തീയുണ്ടാക്കുന്ന അതേപദാര്‍ത്ഥം കൊണ്ടുള്ള മനസ്സുമുള്ള നിസ്വാര്‍ത്ഥബുദ്ധിയും സേവനോത്സുകരും ത്യാഗങ്ങളേറ്റെടുക്കുവാന്‍ സന്നദ്ധരുമായ യുവാക്കളെയാണ് രണ്ടുപേരും വിഭാവന ചെയ്തത്. അത്തരക്കാരെ വാര്‍ത്തെടുക്കുന്ന പരിശീലനക്കളരികളാണ് അവര്‍ സംഘടിപ്പിച്ചത്. ഒരേ ലക്ഷ്യത്തിനു വേണ്ടി രണ്ടുമണ്ഡലങ്ങളിലൂടെ അവര്‍ വെവ്വേറെ പ്രവര്‍ത്തിച്ചു. വിജയം കാണുകയും ചെയ്തു. എങ്കിലും വിശ്വശാന്തിക്കായി ഇനിയും വളരെയേറെ ലോകജനസമൂഹത്തിനു മുന്നേറേണ്ടതായുണ്ട്. ദാരിദ്ര്യത്തിനും പട്ടിണിക്കും തൊഴിലില്ലായ്മയക്കും അസമത്വങ്ങള്‍ക്കും അജ്ഞതയ്ക്കുമെതിരെ ഇനിയും വളരെയേറെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആ ചുമതല പുതിയ തലമുറകള്‍ക്കുള്ളതാണ്.

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്. കൊളോണിയല്‍ പ്രവണതകള്‍ പുതുരൂപങ്ങളും പുത്തന്‍ ഭാവങ്ങളും സ്വീകരിച്ചുകൊണ്ട് ലാഭക്കൊതിയോടെ പടകൂട്ടുന്ന ഈ യുഗത്തില്‍ സ്വാമി വിവേകാനന്ദന്റെയും നേതാജിയുടെയും സന്ദേശങ്ങള്‍ക്ക് പ്രാമാണ്യം ഏറെ കൈവരുന്നു. വര്‍ത്തമാനകാലത്തിന്റെ പ്രതിസന്ധികള്‍ ദൂരീകരിച്ച് വിശ്വസാഹോദര്യത്തില്‍ അധിഷ്ഠിതമായ നന്മയുടെ ഒരു പുലരി വിരിയിയ്ക്കാന്‍ അവരുടെ സന്ദേശങ്ങള്‍ക്ക് ഇനിയും സാധിക്കും. കാലദേശങ്ങളെ അധിവര്‍ത്തിക്കുന്ന ശാശ്വതമൂല്യങ്ങളാണ് അവയുടെ അടിത്തറ.

ShareTweetSend

Related News

ഉത്തിഷ്ഠത ജാഗ്രത

ആര്‍ഷ സംസ്‌കാരത്തിന്റെ അമൂല്യത

ഉത്തിഷ്ഠത ജാഗ്രത

ഹിന്ദു സമുദായത്തിന്റെ കടമകള്‍

ഉത്തിഷ്ഠത ജാഗ്രത

ധര്‍മ്മവും ധര്‍മ്മവാഹിനിയായ ത്യാഗവുമാണ് രാമസന്ദേശവും ആത്മാരാമനായ ആഞ്ജനേയന്റെ സങ്കല്പവും

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies