കോഴിക്കോട്: സി.പി.എം. നേതാവ് പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടെ ടി.പി വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 12 പേര്‍ക്കുള്ള ശിക്ഷ കോടതി വിധിച്ചു. പതിനൊന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 52000 രൂപയും പിഴയും വിധിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടിയാണ് ശിക്ഷ വിധിച്ചത്.
എം.സി ആനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, പി.കെ കുഞ്ഞനന്തന്‍ വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ലംബു പ്രദീപന് കൊലപാതകത്തിന് ശേഷം വാളുകള്‍ ഒളിപ്പിച്ച കേസില്‍ മൂന്ന് വര്‍ഷത്തെ കഠിന തടവും വിധിച്ചു. കൊടി സുനി, കിര്‍മാണി മനോജ് എന്നിവര്‍ക്ക് ജീവപര്യന്തത്തിന് പുറമെസ്‌ഫോടക വസ്തുക്കള്‍ കൈയ്യില്‍ വെച്ചതിനും ശിക്ഷ ലഭിച്ചുപത്തു വര്‍ഷം കഠിനതടവും കിര്‍മാണി മനോജിന് ജീവപര്യന്തത്തിന് പുറമെ അഞ്ച് വര്‍ഷം കഠിന തടവുമാണ് ലഭിച്ചു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷതന്നെ നല്‍കണമെന്ന് പ്രോസിക്യൂഷനും പരമാവധി ശിക്ഷ ഇളവുചെയ്യണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു. കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്.
Discussion about this post