തിരുവനന്തപുരം: പാരാവാര പാരംഗത പരിവ്രാജക ദ്വാദശദര്‍ശനാചാര്യ കാനനപഞ്ചാനന ശ്രോത്രീയ ബ്രഹ്മനിഷ്ഠ അനന്തശ്രീ വിഭൂഷിത് മഹാമണ്ഡലേശ്വര്‍ സ്വാമി കാശികാനന്ദഗിരി മഹാരാജ് ജനുവരി മാസം 31ന് കേരളത്തില്‍ എത്തുന്നു. സംസ്‌കൃതത്തിലും ആധ്യാത്മിക രംഗത്തും അഗാധ പാണ്ഡിത്യമുള്ള സ്വാമി കാശികാനന്ദഗിരിയെ അദ്വൈതവേദാന്തത്തിലെ അവസാന വാക്കെന്നാണ് പണ്ഡിതസമൂഹം വിലയിരുത്തുന്നു. ശങ്കരാചാര്യര്‍ക്കും മാധ്വാചാര്യര്‍ക്കും ശേഷം ഭാരതത്തില്‍ നിലവിലുള്ള 20 ദര്‍ശനങ്ങളെ അധികരിച്ച് ഗ്രന്ഥം രചിച്ചതും സ്വാമിജിയാണ്. കൂടാതെ 140-ലധികം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഭാരതീയ സന്ന്യാസ പരമ്പരയെ നയിക്കുന്ന ആചാര്യ മഹാമണ്ഡലേശ്വര്‍ പദവിയില്‍ വിരാജിക്കന്ന ഏകമലയാളികൂടിയാണ് സ്വാമി കാശികാനന്ദഗിരി.
സ്വാമിജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആനന്ദവന്‍ ഭക്തമണ്ഡലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നടക്കുന്ന സത്സംഗ കാര്യ പരിപാടികളുടെ വിശദ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. എറണാകുളം മട്ടാഞ്ചേരി കൂവപ്പാടം YNP Trust Hall-ല്‍ ജനുവരി 31,2014 വൈകിട്ട് 7.00നും, ഫെബ്രുവരി 1, 2014 രാവിലെ 10.00 മുതല്‍ക്കും നാമജപം, ഭജന്‍, സത്സംഗം തുടങ്ങിയ കാര്യപരിപാടികള്‍ ഉണ്ടാവുന്നതാണ്.
ഫെബ്രുവരി 3, 2014 മുതല്‍തൃശ്ശൂര്‍ തിരുവില്വാമല, പാമ്പാടി (വെസ്റ്റ്), ശ്രീശങ്കര തപോവനത്തില്‍ രാവിലെ 10.00 മുതല്‍ നാമജപം, ഭജന്‍, സത്സംഗം തുടങ്ങിയ കാര്യപരിപാടികള്‍ ഉണ്ടാവുന്നതാണ്. ഫെബ്രുവരി 2,2014 അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും, ഫെബ്രുവരി 8, 2014തിരുവനന്തപുരം സ്‌കൂള്‍ ഓഫ് ഭഗവദ് ഗീതയിലും, ഫെബ്രുവരി 14, 2014 കോഴിക്കോട് സോമയാഗത്തിലെ ആചാര്യ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
Discussion about this post