ന്യൂഡല്‍ഹി: സബ്‌സിഡിയോടെയുള്ള പാചകവാതക സിലണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് പന്ത്രണ്ടായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അടുത്ത മാസം ഒന്നുമുതല്‍ അധിക സിലിണ്ടറുകള്‍ ലഭിക്കും. ആധാര്‍ വഴി സബ്‌സിഡി നല്‍കുന്ന പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായും പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി വ്യക്തമാക്കി. നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം.ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാതികള്‍ പരിശോധിക്കാനായി രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടിയുണ്ടാകൂ. ഏപ്രില്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ഓരോ മാസവും ഒരു സിലിണ്ടര്‍ എന്ന നിലയില്‍ 12 സിലിണ്ടറുകള്‍ വിതരണം ചെയ്യും. ഇതിനായി 80,000 കോടി രൂപ സബ്‌സിഡി ഇനത്തില്‍ അധികമായി വകയിരുത്തേണ്ടി വരും.
ഒരുകോടി എഴുപതി ലക്ഷം പേരാണ് നേരിട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പദ്ധതി മരവിപ്പിച്ചതോടെ സബ്‌സിഡി എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന പഴയ നടപടി തുടരും. 2013ലാണ് സിലണ്ടറുകളുടെ എണ്ണം ഒമ്പതായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post