കൊച്ചി: സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ കേരള ആന്റിസോഷ്യല്‍ പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) നിയമം ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഞ്ചു ജില്ലകളില്‍ വനിത പോലീസ് നിയന്ത്രിത സ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരും. പോലീസുകാര്‍ക്കായി ജില്ലകള്‍ തോറും ന്യായവില ഷോപ്പുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. മുളവുകാട്ട് പുതിയ പോലീസ് സ്റേഷനു തറക്കല്ലിട്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാപ്പ ശക്തമാക്കുന്നതിന്റെ ഭാഗമായി കഠിനതടവ് ആറു മാസമെന്നത് ഒരു വര്‍ഷമാക്കി ഉയര്‍ത്തും. ഗുണ്ട- മാഫിയ സംഘങ്ങളെ പൂര്‍ണമായി അമര്‍ച്ച ചെയ്യുന്നതിനൊപ്പം പോലീസിനെ ജനസൌഹൃദ സംവിധാനമാക്കും. ഏകപക്ഷീയമായ പ്രവര്‍ത്തനം പോലീസില്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിനെതിരായ പരാതികള്‍ ഗൌരവത്തോടെ പരിശോധിക്കും. പോലീസിന്റെ പ്രശ്നം കൂടി സമൂഹം കേള്‍ക്കണം. കൊല്ലം, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണു പൂര്‍ണമായും വനിത നിയന്ത്രണത്തിലുളള പോലീസ് സ്റേഷനുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ ഫയര്‍ഫോഴ്സ് സംവിധാനം ശക്തമാക്കുമെന്നും മുളവുകാട്ട് ഫയര്‍ഫോഴ്സ് സ്റേഷന്‍ അനുവദിക്കുന്നതു ഗൌരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്. ശര്‍മ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി, ദക്ഷിണമേഖല എഡിജിപി എ. ഹേമചന്ദ്രന്‍, കോസ്റല്‍ സോണ്‍ എഡിജിപി കെ. പത്മകുമാര്‍, ജില്ല കളക്ടര്‍ പി.ഐ. ഷേക്ക് പരീത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ദിനകരന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്, ജില്ല പഞ്ചായത്ത് അംഗം എം.ജെ. ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post