വാഷിംഗ്ടണ്‍: അമേരിക്കയുടെ മോഡി വിരുദ്ധ നിലപാടുകള്‍ക്ക് അയവുവരുന്നതായി റിപ്പോര്‍ട്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുമായി ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ നാന്‍സി പവല്‍ കൂടിക്കാഴ്ച നടത്തും. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തെ തുടര്‍ന്നാണ് അമേരിക്ക മോഡിക്കു വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളും ഓസ്ട്രേലിയയും മോഡിക്ക് വിലക്ക് പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാന്‍സി പവല്‍, മോഡിയുമായി കൂടിക്കാഴ്ച്ചക്ക് ഒരുങ്ങുന്നത്. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ മോഡിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്‍റെ സാധ്യത പരിഗണിച്ചുകൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും മോഡിയുമായി സൗഹൃദത്തിലാകാന്‍ ശ്രമിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മോഡിയും പവലും തമ്മിലുള്ള കൂടിക്കാഴ്ച അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടിക്കാഴ്ച തിയതി വ്യക്തമാക്കിയിട്ടില്ല.
Discussion about this post