തിരുവനന്തപുരം: കള്ളപ്പണം തടയാന്‍ പ്രത്യക സേന രൂപീകരിക്കുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പറഞ്ഞു. കള്ളപ്പണം തടയാന്‍ വേണ്ടിവന്നാല്‍ നിയമ ഭേദഗതി കൊണ്ടു വരുമെന്നും മോഡിപറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ചായക്കട ചര്‍ച്ചയില്‍ തിരുവനന്തപുരത്ത് ചാലയില്‍ നിന്നുള്ള രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഡി. വിദേശത്തെ കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്നും മോഡി പറഞ്ഞു. ആയിരം ചായക്കടകളെ പങ്കെടുപ്പിച്ചാണ് ബുധനാഴ്ച മോഡിയുമായുള്ള സംവാദം സംഘടിപ്പിച്ചത്.
Discussion about this post