ഡോ. വി.ആര്‍ .പ്രബോധചന്ദ്രന്‍ നായര്‍
ഇന്ദ്രഗോപ – പരിക്ഷിപ്ത – സ്മര – തൂണാഭ – ജംഘികാ
‘ഗൂഢ-ഗുല്‍ഫാ കൂര്‍മപൃഷ്ഠ – ജയിഷ്ണുപ്രപദാന്വിതാ
(തൂണ – ആഭം) ദേവിയുടെ കണങ്കാലുകള്‍ ഇന്ദ്രഗോപങ്ങള്‍ പതിച്ച കാമന്റെ ആവനാഴിപോലെ ശോഭിക്കുന്നു. ഇന്ദ്രഗോപം = ചെമന്ന നിറമുള്ള ഒരു കീടം. പരിക്ഷിപ്തം = പതിച്ചത്. സ്മരന്‍ = കാമന്‍. തൂണാഭം = തൂണം തൂണിപോലുള്ളത്. ജംഘികാ = ജംഘികാം ജംഘ (കണങ്കാല്‍) ഉള്ളവള്‍. മറഞ്ഞിരിക്കുന്ന നെരിയാണികളും ആമയുടെ മുതുകിനെ ജയിച്ചു ശീലിച്ച പുറവടികളും ഉള്ളവളാണു ദേവി. ഗുല്‍ഫം = നെരിയാണ് കൂര്‍മപൃഷ്ഠം = ആമയുടെ ജയിഷ്ണു = ജയിക്കാനാഗ്രഹമുള്ള ജയിച്ചു ശീലിച്ച പ്രപദം പുറവടി
നഖ ദീധിതി സംഛന്ന നമജ്ജന തമോഗുണാ
പദ – ദ്വയ പ്രഭാജാല പരാകൃത സരോരുഹാ
നമത് – ജന നമസ്‌കരിക്കുന്ന ഏവരുടെയും തമോഗുണങ്ങളെ കാല്‍നഖ രശ്മികളാല്‍ ദേവി മറയത്താക്കുന്നു. ദീധിതി = രശ്മി. സംഛന്നം = മറവിലാക്കപ്പെട്ടത്. നമത് – ജനം = നമസ്‌കരിക്കുന്ന ആളുകള്‍. തമോഗുണം = ദുര്‍ഗുണം. ദേവിയുടെ ഇരുകാലുകളും അവയുടെ പ്രകാശധോരണിമുഖേന താമരപ്പൂക്കളെ നിന്ദിക്കുന്നു. പരാകൃതം = നിന്ദിതം. സരോരുഹം = താമരപ്പൂവ് (സരസ്സില്‍ മുളച്ചത്).
Discussion about this post