ന്യൂഡല്‍ഹി: നരേന്ദ്ര മോഡി പങ്കെടുത്ത റാലികള്‍ക്കെല്ലാം സേവന നികുതി അടയ്ക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ബിജെപിയോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഈമാസം പന്ത്രണ്ടിനാണു ഛത്തീസ്ഗഡിലെ ബിജെപി ഓഫീസിലേക്കു നോട്ടീസയച്ചത്. റാലികള്‍ക്കായി സമാഹരിച്ച പണത്തെക്കുറിച്ചും അടച്ചിരിക്കുന്ന സേവന നികുതിയെക്കുറിച്ചും പത്തു ദിവസത്തിനകം ഡയക്ടറേറ്റില്‍ അറിയിക്കണമെന്നാണു നോട്ടീസില്‍ പറയുന്നു. 2012 ജൂലൈ ഒന്നിനുശേഷം സംഘടിപ്പിച്ച വിവിധ റാലികളില്‍ വിതരണം ചെയ്ത പ്രവേശന ടിക്കറ്റുകളെക്കുറിച്ചും വിശദീകരണം നല്‍കണം. അതേസമയം, നരേന്ദ്രമോഡിയുടെ വര്‍ധിച്ചു വരുന്ന ജനസമ്മതിയില്‍ ഭയന്നാണു കോണ്‍ഗ്രസ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നു ബിജെപി ആരോപിച്ചു.
Discussion about this post