Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

പാദപൂജ – സാധകനും മനസ്സും

by Punnyabhumi Desk
Dec 20, 2010, 03:50 pm IST
in സനാതനം

അധ്യായം – 2

ബ്രഹ്മശ്രീ നീലകണ്‌ഠ ഗുരുപാദര്‍

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

മനോനിയന്ത്രണം
അനേകകോടി ജീവരാശികളിലൂടെ പരിണാമപ്പെടുന്ന ജീവധാരകളുടെ വിവിധ കര്‍മഫലങ്ങള്‍ മനുഷ്യജീവിതത്തിലെത്തി മനോനിയന്ത്രണത്തിലൂടെ പരമപദം പ്രാപിക്കുന്നു. ഈ റഹസ്യമറിഞ്ഞ മഹാമതികള്‍ ജീവന്റെ ഭുക്തിക്കും മുക്തിക്കും നിയന്ത്രണവും നിര്‍ദേശവും നല്‍കി അനുഗ്രഹിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ബഹുലങ്ങളായ ഭിന്നരുചികൊണ്ട്‌ ജന്മജരാമരണാദികള്‍ ആവര്‍ത്തിച്ചും പുനരാവര്‍ത്തിച്ചും സംഭവിക്കുന്നുവെന്ന കര്‍മരഹസ്യം സിദ്ധാന്തമായി ചര്‍ച്ചചെയ്‌തുകൊണ്ടാണ്‌ ബ്രഹ്മജ്ഞാനികളായ ഗുരുക്കന്മാര്‍ രക്ഷാമാര്‍ഗം കണ്ടെത്തിയത്‌. രക്ഷാമാര്‍ഗവും ശിക്ഷാമാര്‍ഗവും സമന്വയിക്കുന്നതില്‍ അവര്‍ കാണിച്ച സാമര്‍ത്ഥ്യം ഗഹനങ്ങളായ ശാസ്‌ത്രങ്ങളായി രൂപാന്തരപ്പെട്ടു. ബാഹേന്ദ്രിയങ്ങളെയും സൂക്ഷ്‌മേന്ദ്രിയങ്ങളേയും നിയന്ത്രിച്ചും നിഗ്രഹിച്ചും നിയമവിധേയമാക്കിയ നിര്‍ദ്ദിഷ്‌ടമാര്‍ഗങ്ങള്‍ ശാന്തിയുടെ സ്രോതസ്സുകളായി നിര്‍ഗമിക്കുന്നു. സ്ഥൂലത്തില്‍ നിന്ന്‌ സൂക്ഷ്‌മത്തിലേക്കും സൂക്ഷ്‌മത്തില്‍നിന്ന്‌ കാരണത്തിലേക്കും കാരണത്തില്‍നിന്ന്‌ നിര്‍ഗുണത്വത്തിലേക്കും ഉയര്‍ന്നുചെല്ലുന്ന ജീവന്റെ പരിണാമഗതിയെ നിരങ്കുശം ചര്‍ച്ചചെയ്യുന്ന ശാസ്‌ത്രവീക്ഷണമാണ്‌ ഇന്നും സര്‍വവിദിതമായി നിലകൊള്ളുന്നത്‌.
``ഇന്ദ്രിയേഭ്യ: പരാഹ്യര്‍ത്ഥ: അര്‍ത്ഥേഭ്യശ്ച പരം മന:
മനസസ്‌തു പരാബുദ്ധിര്‍ ബുദ്ധേരാത്മാ മഹാന്‍ പര:”

– `ഇന്ദ്രിയങ്ങളേക്കാള്‍ സൂക്ഷ്‌മമായത്‌ വിഷയവും, അവയെക്കാള്‍ സൂക്ഷ്‌മവും തദ്വാരാ ശക്തിയുമുള്ളത്‌ മനസ്സും, മനസ്സിനേക്കാള്‍ സൂക്ഷ്‌മവും ശക്തവും ബുദ്ധിയും, ബുദ്ധിയേക്കാള്‍ സൂക്ഷ്‌മവും മഹത്തുമായിട്ടുള്ളത്‌ ആത്മാവുമാകുന്നു’. ഈ മഹത്തായ ആശയം ഭഗവത്‌ഗീതയിലും പ്രതിപാദ്യ വിഷയമായിട്ടുണ്ട്‌
“ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രയേഭ്യ: പരം മന:
മനസസ്‌തു പരാ ബുദ്ധിര്യോ ബുദ്ധേ: പരതസ്‌തു സ:”
.
`ദേഹത്തെക്കാള്‍ ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനേക്കാള്‍ ബുദ്ധിയും ബുദ്ധിയേക്കാള്‍ ആത്മാവും ശ്രേഷ്‌ഠമായതാകുന്നു’.
ആത്മാവിന്റെ സര്‍വാസേചകത്വം പ്രകൃതിയിലും സര്‍വാദരണീയത്വം വ്യക്തിയിലും ഒരേപോലെ ദര്‍ശിക്കാന്‍ കഴിയും. ബ്രഹ്മസ്വരൂപമായ പ്രകൃതിക്കും (പ്രകൃതിസ്വരൂപം ബ്രഹ്മ:) ഞാന്‍ ബ്രഹ്മമാകുന്നു (അഹംബ്രഹ്മാസ്‌മി) എന്ന തത്ത്വത്തിനും ഒരേ പദവി നല്‍കിയിട്ടുള്ളത്‌ അക്കാരണത്താലാണ്‌. ജീവാത്മസങ്കല്‌പത്താല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തിജീവിതം അവ്യക്തസങ്കല്‌പത്തിലേക്ക്‌ ഉയര്‍ന്നതോടുകൂടി സൂക്ഷ്‌മതലദര്‍ശനങ്ങള്‍ സുവ്യക്തമാകുന്നു. അവ്യക്തത്തില്‍നിന്ന്‌ പരമാത്മസങ്കല്‌പത്തെ ആദരിക്കുന്നതോടുകൂടി നിര്‍ഗുണവും നിരാകാരവുമായ നിസ്‌തുലബ്രഹ്മസങ്കല്‌പവും പരമഗതിയും ഒന്നായിത്തീരുന്നു.
രാജസതാമഗുണങ്ങളിലാണ്ടുപോയ ശരീരമനസ്സുകളെ ശുദ്ധീകരിച്ചും ബുദ്ധിയെ പ്രബുദ്ധമാക്കിയും പരമാത്മബോധം നേടിക്കൊള്ളണമെന്ന ആഹ്വാനം ശ്രദ്ധേയമാകുന്നു. മൂര്‍ച്ചയേറിയ കത്തിയുടെ വായ്‌ത്തലപോലെ ദുര്‍ഗമമാണ്‌ പരമാത്മപ്രാപ്‌തിയെന്ന മുന്നറിയിപ്പും സാധകന്മാര്‍ക്കും സാധാരണക്കാര്‍ക്കും ലഭ്യമാകുന്നു.
“ക്ഷുരസ്യധാരാ നിശിതാദുരത്യയാ
ദുര്‍ഗം പഥസ്‌തദ്‌ കവയോ വദന്തി”
. – `ആ മാര്‍ഗം കത്തിയുടെ മൂര്‍ച്ചയേറിയ ധാരയെപ്പോലെ ദുര്‍ഗമമാണെന്ന്‌ വിദ്വാന്മാര്‍ പറയുന്നു’ – എന്ന ഉപനിഷദ്‌വാക്യം മേല്‍പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുന്നു.
“ഉത്തിഷ്‌ഠത ജാഗ്രത പ്രാപ്യവരാന്നിബോധത”
ഉണരുവിന്‍ എഴുന്നേല്‍ക്കുവിന്‍, ശ്രേഷ്‌ഠന്മാരുടെ മാര്‍ഗം സ്വീകരിച്ച്‌ പരമാത്മാവിനെ അറിയുവിന്‍, എന്നിപ്രകാരം ഉത്തേജിപ്പിക്കപ്പെടുന്നതോടെ അദ്ധ്യാത്മമാര്‍ഗം എത്രകണ്ട്‌ മൂര്‍ച്ചയേറിയതാണെന്ന മുന്നറിയിപ്പാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. മനോനിയന്ത്രണം സാധിക്കുന്നതിനുവേണ്ടി ധര്‍മാനുഷ്‌ഠാനങ്ങള്‍ക്ക്‌ പ്രാധാന്യംനല്‍കിക്കൊണ്ട്‌ കര്‍മമുക്തിയും മനോനിഗ്രഹവും ഉപദേശിക്കപ്പെട്ടിരിക്കുന്നു.
“മനസ്‌തത്ര ലയം യാതി തദ്‌ വിഷ്‌ണോ: പരമംപദം”.
മനസ്സെവിടെയാണോ വിലയിക്കുന്നത്‌ അവിടം വിഷ്‌ണുവിന്റെ പരമപദമാണ്‌. മനസ്സിന്റെ സ്വഭാവവര്‍ണനയില്‍ അതിനെ മലിനയെന്നും ശുദ്ധയെന്നും രണ്ടായി തിരിക്കുന്നു.
“മനോ ഹി ദ്വിവിധം പ്രോക്തം ശുദ്ധം ചാശുദ്ധമേവ ച
അശുദ്ധം കാമസങ്കല്‌പം ശുദ്ധം കാമവിവര്‍ജ്ജിതം”.

ശുദ്ധം അശുദ്ധം എന്നിങ്ങനെ മനസ്സിനെ രണ്ടായിപറഞ്ഞിരിക്കുന്നു. അശുദ്ധമായ മനസ്സ്‌ കാമസങ്കല്‌പത്തോടുകൂടിയതും ശുദ്ധമായ മനസ്സ്‌ കാമസങ്കല്‌പം ഇല്ലാത്തതുമാകുന്നു.

(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies