കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തില്‍ വഴിവിട്ടൊന്നും നടന്നതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോളാര്‍ കേസില്‍ നിയമം വിട്ട് ഒന്നും ചെയതിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ കേസില്‍ എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആരുടെയെങ്കിലും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദയി മഠത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ സമൂഹത്തിന് വേണ്ടി ചെയ്യുന്ന വലിയ കാര്യങ്ങള്‍ പിണറായിക്ക് അറിയില്ലായിരിക്കും. എന്നാല്‍ അവരുടെ സേവനം നേരിട്ട് കണ്ട ആളെന്ന നിലയ്ക്ക് അവരെ വിമര്‍ശിക്കാന്‍ തന്നെക്കൊണ്ടാവില്ല. സുനാമി ദുരന്തത്തില്‍ എല്ലാവരും പകച്ചു നിന്നപ്പോള്‍ ആദ്യമായി സമൂഹത്തിന്റെ സുരക്ഷയ്ക്കായി മുന്നോട്ട് വന്നത് മാതാ അമൃതാനന്ദമയിയും അവരുടെ മഠവുമാണ്. മുന്‍കാലങ്ങളിലും അവര്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അത് പിണറായി വിസ്‌മരിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞുഅമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗൗരവമായി കാണണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കയായിരുന്നു മുഖ്യമന്ത്രി.
Discussion about this post