തിരുവനന്തപുരം: ആത്മീയ ആചാര്യയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മാതാ അമൃതാനന്ദമയീയെക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ആത്മീയ സംഘടനകളുടെ പവിത്രതയെ കളങ്കപ്പെടുത്താനാണെന്നു ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍. മാതാ അമൃതാനന്ദമയീ കേരളത്തിലെ ഒരു ഹൈന്ദവ ആത്മീയനേതാവായതു കൊണ്ട് മാത്രമാണ് ഈ ദുരനുഭവം വന്നതെന്നു അദ്ദേഹം പറഞ്ഞു. ഹൈന്ദവ ആത്മീയ ദര്‍ശനങ്ങള്‍ക്ക് മാതാ അമൃതാനന്ദമയീ നല്കിയ സംഭാവനകള്‍ ലോകമെമ്പാടും സ്വീകാര്യത നേടാന്‍ സഹായിച്ചതാണ് ഈ പ്രചാരണങ്ങള്‍ക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. ഹൈന്ദവ ആത്മീയ സംഘടനകള്‍ ഇന്ന് ലോകമെമ്പാടും പ്രചരിക്കുകയും സദ് ചിന്തകരില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതായി കാണുന്നു. ഹിന്ദു മതത്തിന്റെ വളര്‍ച്ച ന്യൂനപക്ഷക്കാര്‍ ഒരു ഭീഷണിയായി കരുതുന്നു. ഈയിടെ പുറത്തിറങ്ങിയ വെന്റി ഡോനിയെറിന്റെ ദി ഹിന്ദുയിസം വളരയധികം ചര്‍ച്ച ചെയ്യപ്പെടുകയും ഉടന്‍ തന്നെ ആ പുസ്തകം തന്ത്രപൂര്‍വ്വം പിന്‍വലിക്കുകയും ചെയ്തതായി അറിയുന്നു.
മതത്തിന്റെ പേരില്‍ സ്വാമി വിവേകാനന്ദന്‍ അമേരിക്കയിലും യുറോപ്പിലും ആദ്യം നേരിട്ട ദുരനുഭവങ്ങള്‍ ഇന്നും തുടരുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ഹൈന്ദവ സംഘടനകള്‍ വെല്ലുവിളിയായി സ്വീകരിച്ച് മറ്റു വിശാല മനസ്കരുമായി കൈകോര്‍ത്തു നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post