തിരുവനന്തപുരം: മാതാഅമൃതാനന്ദമയി മഠത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണെന്നു ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്. അമൃതാനന്ദമയിക്കും മഠത്തിനും എതിരേ നടക്കുന്ന പ്രചാരണങ്ങള്‍ ആഗോളതലത്തില്‍ ഭാരതത്തിന്റെ മഹത്തായ ആത്മീയപാരമ്പര്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആശ്രമവും അതിന്റെ പ്രവര്‍ത്തനങ്ങളും തുറന്ന പുസ്തകമാണെന്ന് അമൃതാനന്ദമയിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആശ്രമത്തില്‍ 20 വര്‍ഷം ഉണ്ടായിരുന്ന ഗെയില്‍ അപ്പോഴൊന്നും ഈ ആരോപണം നടത്തിയില്ല. പിന്നീട് ആശ്രമം വിട്ടു 15 വര്‍ഷം കഴിയുംവരെയും ഒരു പരാതിയും പറഞ്ഞില്ല. അതു ചെയ്യാതെ ഒരു പുസ്തകത്തിലൂടെ ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
വോട്ടു കിട്ടാന്‍ വര്‍ഗീയ സംഘടനകളുടെ കൂട്ടുപിടിക്കാനാണു പിണറായി ശ്രമിക്കുന്നത്. ഗെയില്‍ ആശ്രമത്തിലെ അന്തേവാസിയായിരുന്നതുകൊണ്ട് ആശ്രമത്തെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമാണെന്നാണു പിണറായി വിജയന്റെ വാദം.
അങ്ങനെയെങ്കില്‍ വി.എസ്. അച്യുതാനന്ദനും പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ എം.വി. രാഘവനും ഗൗരിയമ്മയും സിപിഎമ്മിനെക്കുറിച്ച് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വിശ്വസനീയമാണെന്നു പിണറായി പറയുമോയോന്നു കൃഷ്ണദാസ് ചോദിച്ചു.
Discussion about this post