ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഭയ്ക്കുള്ളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പദവിയും അധികാരങ്ങളും നല്‍കിയിരിക്കുന്നത് സഭാനപടികള്‍ സുഗമമായി നടക്കുന്നതിനാണ്. സഭയ്ക്ക് പുറത്ത് സാധാരണ പൗരന്മാരുടെ അവകാശങ്ങള്‍ മാത്രമേ അംഗങ്ങള്‍ക്കുമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. അതേസമയം, സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും സഭയ്ക്ക് പുറത്തും പ്രത്യേക അവകാശമുണ്ട്. എന്നാല്‍, അവരും നിയമം പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 2007 ലുള്ള മധ്യപ്രദേശ് നിയമസഭയുടെ നടപടിക്കെതിരെ സംസ്ഥാന ലോകായുക്ത ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്.
Discussion about this post