ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടായിട്ടുള്ളത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തായിരുന്നെന്നും നരേന്ദ്ര മോഡി ആ പൈതൃകം കാത്തു സൂക്ഷിക്കുമെന്നും ബിജെപി. ചൈനയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം തുടരാന്‍ ഇന്ത്യക്കു മോഡി ഭരണത്തില്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ബിജെപി നേതൃത്വം വ്യക്തമാക്കി. ഇന്ത്യ-ബംഗ്ളാദേശ് സൗഹൃദ ചര്‍ച്ചകളുടെ ഭാഗമായി നടന്ന സെമിനാറിലാണ് പാര്‍ട്ടി എംപി തരുണ്‍ വിജയ് അടക്കമുള്ളവര്‍ മോഡിയെ പ്രകീര്‍ത്തിച്ചു സംസാരിച്ചത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ വന്നിട്ടുള്ള ഇടിവില്‍ ബിജെപി യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ടീസ്റാ ജല കരാറും അതിര്‍ത്തി കരാറും സംബന്ധിച്ച് ബംഗ്ളാദേശുമായി ധാരണയിലെത്താന്‍ കഴിയാത്തതും യുപിഎ സര്‍ക്കാരിന്റെ പരാജയമാണെന്ന് എംപി പറഞ്ഞു.
Discussion about this post