ആലുവ: ശിവരാത്രി മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലത്തിന് ടോള്‍പിരിക്കാനുള്ള നീക്കം ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് നഗരസഭ ഉപേക്ഷിച്ചു. എം.എല്‍.എ. ഇടപെട്ട് വിളിച്ചു ചേര്‍ത്ത അടിയന്തിര കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മണപ്പുറത്തെ താത്കാലിക നടപ്പാലത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനമായി. അന്‍വര്‍ സാദത്ത് എം.എല്‍.എ. കടുത്ത നിലപാട് എടുത്തതോടെ പാലം സൗജന്യമാക്കാന്‍ ആലുവ നഗരസഭാ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന നഗര വികസന വകുപ്പിന്റെ പക്കല്‍ നിന്ന് നടപ്പാലം നിര്‍മിക്കുന്നതിനായി എം.എല്‍.എ.യും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇടപെട്ടാണ് തുക വാങ്ങി നല്‍കിയത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ടോള്‍ പിരിവിനെതിരെ ജനരോഷമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനമുണ്ടായത്. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിന് ദിവസം ചെല്ലുന്തോറും ജനപിന്തുണ ഏറിവരികയും ചെയ്തിരുന്നു യുവജന സംഘടനകളുടെ പ്രതിഷേധത്തിന് ദിവസം ചെല്ലുന്തോറും ജനപിന്തുണ ഏറിവരികയും ചെയ്തിരുന്നു.
പ്രത്യേക ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെ ആരെങ്കിലും പരാതി ഉയര്‍ത്തിയാല്‍ സഹായിക്കില്ലെന്ന് എം.എല്‍.എ. നഗരസഭാ ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. നടപ്പാലത്തില്‍ ടോള്‍ പിരിക്കാനുള്ള യുവജന സംഘടനകള്‍ തടഞ്ഞിരുന്നു. ഒടുവില്‍ പൊലീസ് സന്നാഹത്തിലും ടോള്‍പിരിവ് നടത്താന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ടതോടെ പിരിവുകാര്‍ ഉള്‍വലിയുകയായിരുന്നു. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച പാലത്തിലൂടെ ശിവരാത്രി നാളിലും പിറ്റേന്ന് പകല്‍ രണ്ടുവരെയും മാത്രമാണ് നഗരസഭ സൗജന്യയാത്ര അനുവദിക്കും എന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഒരുവശത്തേക്കുള്ള യാത്രക്ക് അഞ്ചു രൂപ ഫീസ് നിശ്ചയിച്ചിരുന്നു ടോള്‍ പിരിവ് നടത്താന്‍ 6.35 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുകയുമുണ്ടായി. സര്‍ക്കാര്‍ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാലത്തിന് നഗരസഭ ടോള്‍ ഏര്‍പ്പെടുത്തുന്നതിന് ഒരു നീതീകരണവും ഇല്ലെന്നുംപിരിവ് നടത്തുന്നത് തടയുമെന്നും ഡിവൈഎഫ്ഐ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പകല്‍ രണ്ടിനുശേഷം ടോള്‍ പിരിവിനുള്ള സന്നാഹങ്ങള്‍ ഒരുക്കി. സമരക്കാരെ നേരിടാന്‍ കനത്ത പൊലീസ് സന്നാഹവും ഒരുക്കി. എന്നാല്‍ ബിജെപി ഡിവൈഎഫ്ഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പിരിവുകാര്‍ സ്ഥലംവിട്ടു.
ഇതിനിടെ ടോള്‍പിരിക്കാന്‍താല്പര്യമില്ല എന്നും ,നഗരസഭയ്ക് മുന്‍കൂറായി നല്കിയ 2,37,000രൂപയും നഷ്ടപരിഹാരമായി 2,00000രൂപ നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപെട്ട് കരാറുകാരന്‍ നഗരസഭാ സെക്രട്ടറിക് കത്തുനല്‍കി. കരാര്‍ലഭ്യമാക്കാന്‍ ചിലര്‍ലക്ഷങ്ങള്‍വാങ്ങി വഞ്ചിച്ചതായും കരാറുകാരന്‍ ആരോപണം ഉന്നയിച്ചിടുണ്ട്.
Discussion about this post