തിരുവനന്തപുരം: സംസ്ഥാനത്ത് ബൈപാസുകളുടെ പണി ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാഷണല്‍ ഹൈവേ ഇന്ത്യ അതോറിറ്റിയുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ബൈപാസുകള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം കാരോട് ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള നഷ്ടപരിഹാര തുക വിതരണം തൈക്കാട് റസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകളില്‍ കഴക്കൂട്ടം മാത്രമാണ് വേഗത്തില്‍ നടന്നത്. എന്‍.എച്ച്.അതോറിറ്റി നേരിട്ട് ഇടപെട്ടതും കേന്ദ്രസഹമന്ത്രി ശശിതരൂര്‍ നടത്തിയ ശ്രമങ്ങളും പണിയുടെ പുരോഗതി വര്‍ദ്ധിപ്പിച്ചു. കോഴിക്കോട് ചേര്‍ത്തല പാത ഹൈവേ അതോറിറ്റിയുടെ സഹകരണത്തോടെ അമ്പതു ശതമാനം അനുപാതത്തില്‍ ടെണ്ടര്‍ ചെയ്യാനായി. ബൈപാസുകള്‍ സമയബന്ധിതമായി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡിന്റെ പണി പൂര്‍ത്തിയാക്കുന്നതോടെ 25 മിനിട്ട് കൊണ്ട് നെയ്യാറ്റിന്‍കരയില്‍ എത്താന്‍ സാധിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര സഹമന്ത്രി ഡോ.ശശിതരൂര്‍ പറഞ്ഞു. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് അനുവദിച്ച പദ്ധതി പല കടമ്പകള്‍ കടന്നാണ് സ്വപ്ന സാഫല്യത്തിലെത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായം യഥാസമയത്ത് ലഭിച്ചത് പണികള്‍ ത്വരിതപ്പെടുത്താന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
കരമന-കളിയിക്കാവിള റോഡ് വികസനം ഏറ്റവും വലിയ പ്രശ്‌നമാണെന്നും കേന്ദ്ര സഹമന്ത്രി ശശിതരൂര്‍ ഇടപെട്ടതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചതായും മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, എം.എല്‍.എ.മാരായ ജമീലാ പ്രകാശം സെല്‍വരാജ്, എ.റ്റി.ജോര്‍ജ്, എം.എ.വാഹിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post