മുംബൈ: സബ്‌സിഡിരഹിത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 53 രൂപ 50 പൈസയാണ് കുറച്ചത്. കേരളത്തില്‍ 1,131 രൂപ 50 പൈസയാണ് സബ്‌സിഡിരഹിത പാചക വാതക സിലിണ്ടറുകളുടെ പുതുക്കിയ വില. രാജ്യാന്തര വിപണിയിലെ വില കണക്കിലെടുത്താണ് എണ്ണക്കമ്പനികള്‍ വിലകുറയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്. നിലവില്‍ 12 സിലിണ്ടറുകളാണ് ഒരു വര്‍ഷം സബ്‌സിഡിയോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. അതിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വിലക്കുറവ് ബാധകമാവുക. വിമാന ഇന്ധനത്തിന്റെ വിലയിലും ഒരുശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
Discussion about this post