ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
ശിഞ്ജാന മണി മഞ്ജീര മണ്ഡിത ശ്രീ പദാംബുജാ
മരാളീ മന്ദഗമനാ മഹാ ലാവണ്യ ശേവധിഃ
കിലുങ്ങുന്ന (ശിഞ്ജാനം) മണിച്ചിലങ്കകളാല്‍ അലങ്കൃതമാണ് ദേവിയുടെ ഐശ്വര്യസമ്പന്നമായ കാല്‍ത്താമരകള്‍. മണിമഞ്ജീരം = ഉള്ളിലെ രത്‌നത്തരികള്‍ കിലുങ്ങുന്ന മണികളാര്‍ന്ന ചിലങ്ക. മണ്ഡിതം=അലങ്കൃതം. ദേവി അരയന്നപ്പിട (മരാളി)പോലെ മെല്ലെ മനോഹരമായി നടക്കുന്നു. ശ്രേഷ്ഠമായ (മഹാ) അഴകിന്റെ നിധിയാണ്. ശേവധിഃ = നിധി.
സര്‍വാരുണാ fനവദ്യാംഗീ സര്‍വാഭരണഭൂഷിതാ
ശിവകാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീന വല്ലഭാ
(അരുണാ – അനവദ്യ – അംഗീ) ദേഹം, ആഭരണം, വസ്ത്രം എന്നിങ്ങനെ എല്ലാം ചെംനിറമാര്‍ന്ന (സര്‍വാരുണാ), ഒരു കുറവും ഇല്ലാത്ത അവയവങ്ങളോടുകൂടി (അനവദ്യാംഗി), എല്ലാത്തരം ആഭരണങ്ങളാലും അലങ്കൃതയാണു ദേവി. (കാമേശ്വര – അങ്ക – സ്ഥാ) ദേവി ശിവന്‍ എന്ന കാമേശ്വരന്റെ മടിയില്‍ (അങ്കം) ഇരിക്കുന്നു. മംഗളസ്വരൂപിണിയും മാംഗല്യദാത്രിയും (ശിവാ) ആണ്. തനിക്കു സ്വാധീനനായ ഭര്‍ത്താവിനോടുകൂടിയവളത്രേ. കാമേശ്വരന്‍=കാമദേവന്നും ഈശ്വരന്‍; കാമനെ അഥവാ കാമവികാരത്തെ കീഴ്‌പ്പെടുത്തിയവന്‍ ജ്ഞാനേശ്വരന്‍ (കാമം = ജ്ഞാനം) സുന്ദരേശ്വരന്‍ (കാമം=സുന്ദരം); ലോകമംഗളം കാമിക്കുന്ന ഈശ്വരന്‍. സ്വാധീനവല്ലഭാ = സേവിക്കുന്നവര്‍ക്ക് സ്വന്തം വല്ലഭനായ ശ്രീപരമേശ്വരനെയോ, താന്താങ്ങളുടെ പ്രേമഭാജനത്തെയോ ഭര്‍ത്താവിനെയോ സ്വാധീനത്തിലാക്കിക്കൊടുക്കുന്നവള്‍ എന്നും അര്‍ഥമാകാം.
Discussion about this post