കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മീഡിയ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ എഡിഎം ടി.വി. സുഭാഷ്, ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) ടി.ജി. സജീവ്കുമാര്‍, ജി. വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് എന്നിവര്‍ അംഗങ്ങളാണ്.












