തിരുവനന്തപുരം : സംസ്ഥാനത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ന് മുതല്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 22 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രിക സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാന തീയതി മാര്‍ച്ച് 24. ഏപ്രില്‍ 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ചുള്ള പരിശോധനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമാക്കി. സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പരസ്യം പതിക്കാനാകില്ലെന്ന് നേരത്തെ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ ചുവരെഴുത്ത് നടത്തുന്നതിനും പരസ്യം പതിക്കുന്നതിനും രേഖാമൂലം അനുമതി വേണം. പെയ്ഡ്‌ന്യൂസ് നിയന്ത്രിക്കാനും മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിരീക്ഷിക്കാനും ജില്ലാ തലങ്ങളില്‍ മോണിറ്ററിംഗ് സമിതികളും രൂപീകരിച്ചു.
Discussion about this post